രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രം; നിയന്ത്രണങ്ങള്‍ പാലിക്കണം
ദില്ലി: രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1553 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ കേസാണിത്. ഇതോടെ ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം 17265 ആയിരിക്കുകയാണ്.
രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരിക്കുകയാണ്. ഇകഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരായിരുന്നു മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 543 ആയി.
അതേസമയം 2546 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. അതേസമയം ദില്ലിയിലും മഹാരാഷ്ട്രയിലും കൊറോണ രോഗലക്ഷണമങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും രോഗ ലക്ഷണങ്ങള്‍ കണ്ട് വരുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്ന് ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കിയിരുന്നു. ഒപ്പം രാജ്യത്തെ പ്രമുഖമായ നഗരങ്ങളില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും കേന്ദ്രം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍
രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, പൂനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍കത്ത എന്നിവിടങ്ങളിലെ സ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ലംഘനം ഉണ്ടെന്ന് ചൂണ്ടികാട്ടി അതത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പരാമര്‍ശിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കല്‍, വാഹന ഗതാഗതത്തിലെ നിയന്ത്രണം തുടങ്ങിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കത്തില്‍ പറയുന്നു. ഇവ അവസാനിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

സ്ഥിതി ഗുരുതരം
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഇന്‍ഡോര്‍, രാജസ്ഥാനിലെ ജയ്പൂര്‍, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത, ഹൗറ, കിഴക്കന്‍ മിഡ്‌നാപൂര്‍, നോര്‍ത്ത് 24 പര്‍ഗാനസ്, ഡാര്‍ജിലിംഗ് തുടങ്ങിയ ഇടങ്ങളിലും കൊറോണ വ്യാപനം ആശങ്കയുളവാക്കുന്നതാണ്.

നിയമനടപടി
ലോക്ക്ഡൗണ്‍ ലംഘനത്തിനെതിരെ രൂക്ഷമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ലോക്ക്ഡൗണ്‍ നടപടി ക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പൊതുജനാരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് കൊറോണ വ്യാപനം ഉയരാന്‍ കാരണമായേക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ആറംഗ മന്ത്രിതല സമിതി
കൊറോണ പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി കേന്ദ്രം ആറംഗ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതലയും സമിതിക്കാണ്.
Recommended Video

ഗോവ കൊറോണ മുക്തം
അതേസമയം ഗോവ പൂര്‍ണ്ണമായും കൊറോണ മുക്തമായി. ഇവിടെ ഏഴ് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഏഴുപേരും തന്നെ രോഗം ഭേദമായി ആശുപത്രി വിട്ടിരിക്കുകയാണ്. 'പൂജ്യത്തിന് മഹത്തായ മൂല്യമാണിവിടെ. സംസ്ഥാനത്തെ മുഴുവന്‍ കൊറോണ പോസിറ്റീവ് രോഗികളും കൊറോണ നെഗറ്റീവായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.' ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ഇത്തരത്തിലുള്ളൊരു ഫലം ലഭിക്കാന്‍ കാരണം ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ അശ്രാന്ത പരിശ്രമമാണെന്ന് മുഖ്യമന്ത്രി പ്രമാദ് സാവന്തും പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications