കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്യക്ഷമത കുറവ്; റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ഐസിഎംആര്‍

Google Oneindia Malayalam News

ദില്ലി: റാപ്പിഡ് ടെസ്റ്റ് പരിശോധന ഫലങ്ങളില്‍ കൃത്യതയില്ലായെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും ഐസിഎംആര്‍ വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്ക്കര്‍ പറഞ്ഞു.

'രണ്ട് ദിവസം റാപ്പിഡ് ടെസറ്റ് കിറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലായെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ അന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസം കൊണ്ട് ഇത് പരിശോധിച്ച് വ്യക്തതവരുത്തും.'രമണ്‍ ആര്‍ ഗംഗാഖേദ്ക്കര്‍ പറഞ്ഞു.

corona

നേരത്തെ റാപ്പിഡ് ടെസ്റ്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്ന് രാജസ്ഥാന്‍ പറഞ്ഞിരുന്നു. റാപ്പിഡ് ടെസ്റ്റിന് കാര്യക്ഷമത കുറവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പരിശോധന ഫലങ്ങള്‍ തമ്മില്‍ 90 ശതമാനം സാമ്യമാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ 5.4 ശതമാനം മാത്രമാണ് ഇത് തമ്മില്‍ സാമ്യമുള്ളൂവെന്നും അതിനാല്‍ തന്നെ ടെസ്റ്റ് തുടരണോയെന്ന കാര്യത്തില്‍ ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം തേടുമെന്നുമായിരുന്നു രാജസ്ഥാന്‍ വ്യക്തമാക്കിയത്. കൊറോണ പരിശോധനക്കായി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ ഇതുവരേയും 1570 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.25 പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയതിട്ടുണ്ട്. രാജ്യത്തെ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണെങ്കില്‍ കൂടി ഏപ്രില്‍ 20 മുതല്‍ ചില സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ തുടരുന്നപശ്ചാത്തലത്തില്‍ നടപടികള്‍ പാലിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവധ സംസ്ഥാനങ്ങൡലെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഒപ്പം കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാനം നേരത്തെ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

'സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ അഞ്ചംഗ സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.' ആരോഗ്യമന്ത്രി രഘുശരം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമായും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം, എല്ലാ സംസ്ഥാനങ്ങളിലേക്കുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജ്, ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സഹായം തുടങ്ങിയവയാണ് അശോക് ഗെഹ്ലോട്ട് മുന്നോട്ട് വെച്ച പ്രശ്‌നങ്ങള്‍.

സംഘം പ്രധാനമായും രാംഗജ് മേഖലയും എസ്എംഎസ് ആശുപത്രിയും സന്ദര്‍ശിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

English summary
Coronavirus:States advised not to use rapid testing kits for two days Said IMCR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X