കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് പ്രതിരോധം: എന്താണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകരാജ്യങ്ങളെല്ലാം പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'സോഷ്യല്‍ ഡിസ്റ്റന്‍സിങ്'. രോഗവ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണിത്.

അതുകൊണ്ട് തന്നെ എന്താണ് 'സോഷ്യല്‍ ഡിസ്റ്റന്‍സിങ്' അഥവാ 'സാമൂഹിക അകലം' എന്നത് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ആളുകൾ കൂട്ടംകൂടുന്നതും നേരിട്ട് ഇടപഴകുന്നതും തീർത്തും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന വഴി. എങ്ങനെയൊക്കെ സോഷ്യൽ ഡിസ്റ്റൻസിങ് സാധ്യമാക്കാം എന്നതിന്റെ ഉദാഹരണങ്ങളാണ് താഴെ...

1. സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കു. ജിമ്മുകളും , മ്യൂസിയങ്ങളും, സാമൂഹിക കേന്ദ്രങ്ങളും, നീന്തല്‍ കുളങ്ങളും തീയേറ്ററുകളും അടച്ചിടുക. വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തന്നെ തങ്ങാന്‍ നിര്‍ദ്ദേശിക്കുക.

2. പരീക്ഷകള്‍ മാറ്റി വയ്ക്കാന്‍ ശ്രമിക്കുക. നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകള്‍, കൃത്യമായ സുരക്ഷ സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം നടത്തുക. ഒരു മീറ്റര്‍ എങ്കിലും ശാരീരിക അകലം പാലിക്കുക.

Coronavirus

3. സ്വകാര്യ മേഖലയില്‍ ഉള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ (വര്‍ക്ക് ഫ്രം ഹോം) ഉള്ള സാഹചര്യം ഒരുക്കുക.

4. മീറ്റിങ്ങുകള്‍ എല്ലാം വീഡിയോ കോണ്‍ഫറസിങ് വഴിയാക്കുക. കൂടുതല്‍ ആളുകള്‍ പങ്കെടുക്കേണ്ട മീറ്റിങ്ങുകള്‍ പരമാവധി ഒഴിവാക്കുക.

5. റസ്റ്റൊറന്റുകളില്‍ ഹാന്‍ഡ് വൈഷിങ് പ്രോട്ടോകോള്‍ നടപ്പിലാക്കുക. ആളുകള്‍ ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക. മേശകള്‍ തമ്മിലുള്ള അകലം ചുരുങ്ങിയത് ഒരു മീറ്റര്‍ ആയി എങ്കിലും ഉയര്‍ത്തുക.

6. നേരത്തേ നിശ്ചയിച്ച വിവാഹങ്ങള്‍ ചെറിയ രീതിയില്‍ മാത്രം നടത്തുക. അധികം ആളുകളെ പങ്കെടുപ്പിക്കാതിരിക്കുക. അത്യാവശ്യമില്ലാത്ത സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ മാറ്റിവയ്ക്കുക.

7. കായിക, കായികേതര മത്സരങ്ങള്‍ മാറ്റി വയ്ക്കുക

8. ആളുകള്‍ കൂട്ടം കൂടാതിരിക്കുന്നതിന് സാമൂദായിക നേതാക്കളുമായും രാഷ്ട്രീയ നേതാക്കളുമായും പ്രാദേശിക ഭരണകൂടങ്ങള്‍ ധാരണയുണ്ടാക്കണം. ആളുകള്‍ ഒത്തുകൂടേണ്ട സാഹചര്യത്തില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലമെങ്കിലും ഓരോരുത്തരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Coronavirus

9. എല്ലാ വാണിജ്യ ഇടപാടുകളും ഉപഭോക്താവിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ച് വേണം നടപ്പാക്കാൻ. മാർക്കറ്റുകളിൽ തിരക്കേറിയ സമയങ്ങളിലെ ആളുകളെ നിയന്ത്രിക്കണം.

10. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം.ബസ്സും ട്രെയിനും വിമാനങ്ങളും പോലുളള പൊതുഗതാഗത സംവിധാനങ്ങള് വൃത്തിയാക്കിക്കൊണ്ടുളള പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനസമ്പർക്കം കുറക്കുക

11. COVID-19 മാനേജ്മെൻറുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആശുപത്രികൾ കൃത്യമായി പാലിക്കണം.

12. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കാൻ എത്തുന്നവർക്ക് പരമാവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം

13. ശുചിത്വം പാലിക്കണം. ആളുകൾ തമ്മിലുള്ള കൃത്യമായ അകലം പാലിക്കണം. ഹസ്തദാനവും ആലിംഗനവും പരമാവധി ഒഴിവാക്കണം.

14. തുടർച്ചയായും കൃത്യമായും വിവരങ്ങളറിയിച്ച് കൊണ്ടിരിക്കുക

English summary
Coronavirus: What is Social Distancing and What Are the Important things in Social Distancing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X