കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആല്‍ഫയേക്കാള്‍ മാരകം; എന്താണ് കൊവിഡിന്റെ ഡെല്‍റ്റ വകഭേദം, ആശങ്കപ്പെടേണ്ടതുണ്ടോ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമാകാനും അതിവേഗവ്യാപനത്തിനും കാരമം ഡെല്‍റ്റ വേരിയന്‍രാണെന്ന പഠനം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ബി.2.617.2 സ്‌ട്രെയിന്‍ അല്ലെങ്കില്‍ ഡെല്‍റ്റ വേരിയന്റാണ് 61 ശതമാനം റിപ്പോര്‍ട്ട് ചെയ്തതെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

covid

ഇതിനര്‍ത്ഥം, കഴിഞ്ഞ വര്‍ഷം യുകെയില്‍ വ്യാപനത്തിന് കാരണമായ ആല്‍ഫ വേരിയന്റിനേക്കാള്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റാണ് യുകെയില്‍ ഇപ്പോള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒന്നിലധികം SARS-CoV-2 വേരിയന്റുകള്‍ ആഗോളതലത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

കുഴല്‍പണ കേസ് മോദി വരെ എത്തും! സുരേന്ദ്രന്റെ ഹെലികോപ്റ്ററിലും അന്വേഷണം വേണം- ബിജെപിയെ പ്രതിരോധത്തിലാക്കി മുരളികുഴല്‍പണ കേസ് മോദി വരെ എത്തും! സുരേന്ദ്രന്റെ ഹെലികോപ്റ്ററിലും അന്വേഷണം വേണം- ബിജെപിയെ പ്രതിരോധത്തിലാക്കി മുരളി

നേരത്തെ യുകെയിലെ കെന്റില്‍ സ്ഥിരീകരിച്ച ആല്‍ഫ വകഭേദത്തേക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണ് ഇപ്പോഴത്തെ ഡെല്‍റ്റ വകഭേദം. ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയാണ് ഈ വകഭേദത്തിന് ഡെല്‍റ്റ എന്ന് നാമകരണം ചെയ്തത്. ഈ വേരിയന്റിന് വ്യാപനശേഷി മാരകമാണ്. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകളാണ് ഈ വകഭേദത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുരേന്ദ്രനെ വലിയ കുടുക്കില്‍ കുടുക്കി സുന്ദര; പോലീസിനോട് എല്ലാം വെളിപ്പെടുത്തും, ആ കഥകള്‍ ഇങ്ങനെസുരേന്ദ്രനെ വലിയ കുടുക്കില്‍ കുടുക്കി സുന്ദര; പോലീസിനോട് എല്ലാം വെളിപ്പെടുത്തും, ആ കഥകള്‍ ഇങ്ങനെ

മ്യൂട്ടേഷനുകള്‍, അല്ലെങ്കില്‍ വൈറസിന്റെ ജനിതക ഘടനയിലെ മാറ്റങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വകഭേദങ്ങളെ തരംതിരിക്കുന്നത്. ഈ വകഭേദങ്ങളെ കുറിച്ച് ഒന്നിലധികം വിശകലനങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍, ആല്‍ഫയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെല്‍റ്റയുടെ വളര്‍ച്ചാ നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നു. മേയ് 17ന് ആരംഭിക്കുന്ന ആഴ്ച മുതല്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത 61 ശതമാനം കേസുകളും ഡെല്‍റ്റ വകഭേദമാണെന്നും പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു.

'ഫൈനൽ മൊമന്റ്... ലാൽ വേദിയിലേക്ക്...ബിഗ് ബോസ് വിന്നർ ..നിര്‍മാതാവ് വെളുപ്പിന് കണ്ട സ്വപ്നം';കുറിപ്പ്'ഫൈനൽ മൊമന്റ്... ലാൽ വേദിയിലേക്ക്...ബിഗ് ബോസ് വിന്നർ ..നിര്‍മാതാവ് വെളുപ്പിന് കണ്ട സ്വപ്നം';കുറിപ്പ്

ആല്‍ഫ വകഭേദമുള്ള വൈറസ് കേസുകള്‍ കുറയുമ്പോള്‍ ഡെല്‍റ്റ് കേസുകള്‍ ഉയരുകയാണ്. ദ്വിതീയ ആക്രമണ നിരക്ക് ആല്‍ഫയേക്കാള്‍ ഡെല്‍റ്റയ്ക്ക് ഉയര്‍ന്നതാണ്. ആല്‍ഫയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റ വകഭേദത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ

ആല്‍ഫയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെല്‍റ്റയുടെ വാക്‌സിന്‍ ഫലപ്രാപ്തി കുറവാണെന്ന് ഇംഗ്ലണ്ടില്‍ നിന്നും സ്‌കോട്ട്‌ലന്‍ഡില്‍ നിന്നും വിശകലനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ടെന്ന് പിഎച്ച്ഇ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ ആല്‍ഫ വകഭേദത്തിന് സാധിച്ചിട്ടില്ല.

അതേസമയം, ഡെല്‍റ്റ് വൈറസിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പഠനം പുറത്തുവന്നിരുന്നു. സാധാരണ കൊവിഡ് വൈറസുകള്‍ക്കെതിരെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കുറവ് ആന്റിബോഡികള്‍ മാത്രമാണ് ഡെല്‍റ്റ വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓഫ് വൈറ്റിൽ ഗോർജ്യസ് ആയി ജാൻവി കപൂർ.. നടിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
Serum Institute seeks approval to make Sputnik V covid vaccine | Oneindia Malayalam

English summary
Coronavirus: What is the Delta variant of Covid-19, why should we worry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X