കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടച്ചിടുന്ന ജില്ലകളിൽ ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാം? പാലിനും പച്ചക്കറിക്കും ഫാർമസിക്കും ഇളവ്!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനങ്ങൾ പൂർണമായി സ്ഥിതിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ 75 ജില്ലകളാണ് കൊറോണ വൈറസ് ഭീതിയെത്തുടർന്ന് അടച്ചിടുന്നത്. തെലങ്കാന, കേരളം, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 370 കവിഞ്ഞിട്ടുണ്ട്. ഏഴ് പേരാണ് രാജ്യത്ത് ഇതിനകം മരണമടഞ്ഞിട്ടുള്ളത്. ഏഴ് മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈ, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് ഒറ്റദിവസം കൊണ്ട് മരിച്ചത്. ഇതോടെയാണ് സംസ്ഥാന- കേന്ദ്രസർക്കാരുകൾ കർശന നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തുന്നത്.

 കൊറോണ ഭീതിക്കിടെ ക്രൊയേഷ്യയിൽ ഭൂചലനം, കെട്ടിടങ്ങൾ തകർന്നുവീണു!! നിരവധി പേർക്ക് പരിക്ക്!! കൊറോണ ഭീതിക്കിടെ ക്രൊയേഷ്യയിൽ ഭൂചലനം, കെട്ടിടങ്ങൾ തകർന്നുവീണു!! നിരവധി പേർക്ക് പരിക്ക്!!

പൂർണമായി അടച്ചിടുന്ന പ്രദേശങ്ങളിൽ പലവ്യജ്ഞനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ലഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനൊപ്പം പാൽവിതരണ ബൂത്തുകൾ, പാചകവാതക ടെലികോം സർവീസ്, ഭക്ഷണങ്ങളുടെ ഹോം ഡെലിവറി, ബാങ്ക്, എടിഎം സേവനങ്ങൾ, ആശുപത്രി, ഫാർമസി, ഇ കൊമേഴ്സ് സേവനങ്ങൾ, പരിമിതമായ പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ ലഭ്യമാകുമെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർക്കുന്നു.

veg-158

രാജ്യത്ത് 80 ജില്ലകൾ അടച്ചിടാനാണ് സംസ്ഥാന- കേന്ദ്ര സർക്കാരുകൾ തീരുമാനിച്ചിട്ടുള്ളത്. കർണാടകത്തിലെ ഒമ്പത് ജില്ലകൾ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മംഗളൂരൂ, മൈസൂരൂ, കലബുറഗി, ധാർവാഡ്, ചിക്കബെല്ലാപുര, കൊഡഗ്, ബെൽഗാം എന്നീ ജില്ലകളാണ് അടച്ചിടുന്നത്. എന്നാൽ അവശ്യ സേവനങ്ങൾ ഇവിടങ്ങളിൽ ലഭ്യമാകും. അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചതിന് പിന്നാലെ സംസ്ഥാനത്തെ അന്തർ ജില്ലാ സർവീസുകളും 31 വരെ നിർത്തിവെച്ചു. മഹാരാഷ്ട്രയിലും ദില്ലിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ സംസ്ഥാനത്തെ മെട്രോ സർവീസ് മാർച്ച് 31 വരെ റദ്ദാക്കിയതായും പ്രഖ്യാപിച്ചിരുന്നു.

ജനതാ കർഫ്യൂ അവസാനിക്കുന്നതോടെ അർദ്ധരാത്രി വരെ കർണാടകത്തിൽ നിരോധനാജ്ഞ നിലവിൽ വരും. ഇതിന് പുറമേ തിങ്കളാഴ്ച ഒരു തരത്തിലുമുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കില്ല. കെഎസ്ആർടിസിയുടെ എല്ലാ എസി ബസുകളും മാർച്ച് 31 വരെ റദ്ദാക്കിയിട്ടുണ്ടെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. അടച്ചുപൂട്ടിയ ഒമ്പത് ജില്ലകളിലെ വ്യാവസായിക രംഗത്തെ ജീവനക്കാരുടെ എണ്ണം പകുതിയാക്കി വെട്ടിക്കുറക്കാനും സർക്കാർ നിർദേശമുണ്ട്.

English summary
Coronavirus What would be remain open during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X