ഇന്ത്യ-പാക് ആണവ യുദ്ധമുണ്ടായാല്‍ 21 മില്യണ്‍ ജനങ്ങള്‍ തുടച്ചുനീക്കപ്പെടും
ദില്ലി: പാക് അധീന കാശ്മീരില്‍ കടന്നുചെന്നുള്ള ഇന്ത്യന്‍ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് യുദ്ധത്തെക്കുറിച്ചാണ് ഇപ്പോള്‍ ലോകസംസാരം. ഇരു രാജ്യങ്ങളും ആണവ ശക്തികളാകയാല്‍ ഒരു യുദ്ധമുണ്ടായാല്‍ ഏതുതരത്തിലാണ് ബാധിക്കുകയെന്നത് പ്രവചനാതീതമാണ്.
രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് വഴിമാറിയാല്‍ ഇരു രാജ്യങ്ങളിലുമായി 21 മില്യണ്‍ ജനങ്ങള്‍ തുടച്ചുനീക്കപ്പെടും. ഓസോണ്‍ പാളികളില്‍ വന്‍ വിള്ളല്‍ രൂപപ്പെടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹിരോഷിമയിലും നാഗസാക്കിലും ഉണ്ടായ ആണവ ഭീകരതയെക്കാള്‍ വലുതായിരിക്കും ഇന്ത്യ പാക്കിസ്ഥാന്‍ രാജ്യങ്ങളിലുണ്ടാവുക.

ബിജെപി നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത് പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഇന്ത്യയില്‍ 1 മില്യണ്‍ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നാണ്. ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന്‍ എന്ന രാജ്യംതന്നെ തുടച്ചുനീക്കപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. എന്നാല്‍ യഥാര്‍ഥ വെല്ലുവിളി ത്തില്‍ ജനങ്ങളുടെ ജീവനായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.
യുദ്ധത്തില്‍ പാതിജീവന്‍ തിരിച്ചുകിട്ടിയവരും ആണവവികിരണം അടുത്ത തലമുറയിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നതാകും വലിയ വെല്ലുവിളി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും അതിലേറെ ആളുകള്‍ക്ക് ജനിതക തകരാര്‍ സംഭവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആണവയുദ്ധം ഏതുവിധേനയും ഒഴിവാക്കാനുള്ള ശ്രമം ലോക രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications