ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: പ്രൈവറ്റ് ഡിറ്റക്ടീവും നടിയും കുടുങ്ങി, ആവശ്യം ഏഴ് കോടി!

  • Written By:
Subscribe to Oneindia Malayalam

താനെ: ഐഎഎസ് ഓഫീസറില്‍ നിന്ന് ഏഴ് കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. സ്വകാര്യ ഡിറ്റക്ടീവും ഭാര്യയുമാണ് അറസ്റ്റിലായത്. മുന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന രാധേശ്യാം മൊപ്പല്‍വാറിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സ്വകാര്യ ഡിറ്റക്ടീവ് സതീഷ് മാഗ്ലേ ഭാര്യയും മറാത്താ നടിയുമായ ശ്രദ്ധ മാഗ്ലെ എന്നിവരാണ് അറസ്റ്റിലായത്.

വാട്സ്ആപ്പ് നിശ്ചലമായതിന് പിന്നില്‍ സുരക്ഷാ വീഴ്ച! ഒടുവില്‍ മാപ്പപേക്ഷയും ക്ഷമാപണവും, സംഭവിച്ചത്!

രാധേശ്യാം മൊപ്പല്‍വാറിന് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന പല വീഡിയോകളും ഓഡിയോ ക്ലിപ്പുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനില്‍ അദ്ദേഹം നടത്തിയ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ദമ്പതികള്‍ അവകാശപ്പെട്ടിരുന്നു.

 മാധ്യമങ്ങള്‍ക്ക് നല്‍കും

മാധ്യമങ്ങള്‍ക്ക് നല്‍കും

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൈവശമുള്ള രേഖകള്‍ പരസ്യപ്പെടുത്തുമെന്നും വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കുമെന്നും സതീഷ് മൊപ്പല്‍വാറിനെ ഭീഷണിപ്പെടുത്തിയിരുന്നു.

 കൂടിക്കാഴ്ചകള്‍ പതിവ്

കൂടിക്കാഴ്ചകള്‍ പതിവ്


വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് മൊപ്പല്‍വാറും സതീഷും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
ആദ്യത്തേത് ഡോംബിവാലിയിലെ മൊപ്പല്‍വാറിന്‍റെ വീട്ടില്‍ വെച്ചും മൂന്നാമത്തേത് ജെ മാരിയറ്റ് ഹോട്ടലില്‍ വച്ചുമായിരുന്നു. ആദ്യം പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇത് ഏഴ് കോടിയായി കുറയ്ക്കുകയായിരുന്നു.

ജോലി പോയി

ജോലി പോയി

ആഗസ്റ്റില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മൊപ്പല്‍വാറിനെ നീക്കിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മാഗ്ലേ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള നടപടി.

 ദമ്പതികള്‍ കുടുങ്ങി

ദമ്പതികള്‍ കുടുങ്ങി

സ്വകാര്യ ഡിറ്റക്ടീവായ സതീഷ് മാഗ്ലെയെയും ഭാര്യ ശ്രദ്ധ മാംഗ്ലെയെും എഇസി ഉദ്യോഗസ്ഥരാണ് ഡോംബിവാലിയിലെ ഫ്ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ട് ലാപ്ടോപ്പുകള്‍ നാല് മൊബൈലുകള്‍, നാല് പെന്‍ഡ്രൈവുകള്‍, രേഖകള്‍ ഉള്‍പ്പെട്ട 15 സിഡികള്‍ എന്നിവയും മാംഗ്ലെയുടെ വസതിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 പോലീസില്‍ പരാതി ‌

പോലീസില്‍ പരാതി ‌


മാംഗ്ലേ ദമ്പതികള്‍ ഭീഷണി മുഴക്കിയതോടെ ഏഴ് കോടി ആവശ്യപ്പെട്ട് രണ്ട് പേര്‍ ചേര്‍ന്ന് തന്നെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പോലീസ് ദമ്പതികളെ പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Thane police has arrested a private detective and his wife who were trying to extort seven crore rupees from a senior IAS officer from Maharashtra. Satish Mangle had allegedly demanded the sum for retracting allegations of corruption against suspended civil servant Radheyshyam Mopalwar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്