കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമാഭാരതിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

  • By ഭദ്ര
Google Oneindia Malayalam News

ഭോപാല്‍: കേന്ദ്ര മന്ത്രി ഉമാഭാരതിയ്‌ക്കെതിരെ മധ്യപ്രദേശ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുതിര്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് അറസ്റ്റ് വാറണ്ട്.

കഴിഞ്ഞ വര്‍ഷം കേസില്‍ ഹിയറിങ് നടക്കുമ്പോള്‍ ഉമ ഭാരതി കോടതിയില്‍ ഹാജരായില്ല. ഫെബ്രുവരി 5 ന് കേസില്‍ ഹിയറിങ് നടന്നപ്പോള്‍ ഇരു കക്ഷികളോടും മാര്‍ച്ച് 8 ന് കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

 uma-bharti

കോടതിയില്‍ ഉമയ്ക്ക് പകരം വക്കീലായിരുന്നു ഹാജരായിരുന്നത്. 1993- 2003 കാലഘട്ടത്തില്‍ ദിഖ് വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഴിമതി കേസില്‍ സിങിനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസായിരുന്നു നല്‍കിയത്. 15,000 കോടിയുടെ അഴിമതി കേസില്‍ ദിഗ് വിജയ് സിങിന് പങ്കുണ്ടെന്നായിരുന്നു ഉമാഭാരതി പറഞ്ഞത്. ഉമാഭാരതിക്കെതിയുള്ള കേസ് പിന്‍വലിയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തെറ്റായ ആരോപണം നടത്തിയതാണെന്നും കോടതിയില്‍ സമ്മതിക്കണമെന്നും 2014 ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍:

അതിര്‍ത്തിയില്‍ മാത്രമല്ല, കളിക്കളത്തിലും ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞു... ഇനി മിണ്ടില്ല

രാജ്യ സുരക്ഷയ്‌ക്കൊപ്പം: കേന്ദ്രസര്‍ക്കാരിന് സോണിയഗാന്ധിയുടെ പിന്തുണ, സൈന്യത്തിന് അഭിനന്ദനം

English summary
A Madhya Pradesh court on Thursday issued arrest warrant against Union minister Uma Bharti over consistent failure to record her statement in a defamation case filed by senior congress leader Digvijay Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X