Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടവൃതിയാനം സംഭവിച്ച കൊവിഡ് വൈറസകള്‍ക്കെതിരേയും കോവാക്സീന് പൂര്‍ണ്ണഫലപ്രദം: ഐസിഎംആര്‍

ദില്ലി: കൊവിഡ് വൈറസിന്‍റെ ജനിതക മാറ്റം വന്ന വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന്‍ പൂര്‍ണ ഫലപ്രദമാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പഠനം. ഇരട്ട വ്യതിയാനം സംഭിച്ച കൊവിഡ് വൈറസുകളെയടക്കം പ്രതിരോധിക്കാന്‍ കഴിയുന്നതാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനായ കൊവാക്സിന്‍ എന്നാണ് ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നത്. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്.

കൊവിഡിന്‍റെ രണ്ടാംതരഗം രാജ്യത്ത് അതിശക്തമായ തുടരുന്നതിനിടയിലാണ് ഇത്തരമൊരു പഠന റിപ്പോര്‍ട്ടുമായി ഐസിഎംആര്‍ രംഗത്ത് വരുന്നത്. നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്ക കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഐസിഎംആര്‍ എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിന് പുറമെ മറ്റ് വ്യതിയാനങ്ങളേയും നിര്‍വീര്യമാക്കാന്‍ കൊവാക്സിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

covaxin

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

രണ്ടാംതരംഗത്തില്‍ രാജ്യത്ത് കൂടുതല്‍ പേരില്‍ ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പതിനായിരത്തിലധികം പേരുടെ സാംപിളുകൾ ജനിതക ശ്രേണീകരണണത്തിന് വിധേയമാക്കിയപ്പോള്‍ 1189 പേർക്കാണ് ആശങ്ക നൽകുന്ന വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്നായിരുന്നു ഇന്ത്യൻ ജീനോമിക് കൺസോർഷ്യം അറിയിച്ചത്. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്കു പുറമെയാണ് ഇരട്ട വകഭേദം വന്ന വൈറസിന്‍റെ സാന്നിധ്യം ഇന്ത്യയില്‍ പലയിടത്തും കണ്ടെത്തിയത്.

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+