ദില്ലിയില്‍ വന്‍ പ്രതിസന്ധി: 6 പ്രമുഖ ആശുപത്രിയിലെ 750ഓളം ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: ഡല്‍ഹിയിലെ ആറ് പ്രധാന ആശുപത്രികളില്‍ നിന്ന് കുറഞ്ഞത് 750 ഡോക്ടര്‍മാരും നൂറുകണക്കിന് നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും നിലവില്‍ കോവിഡ് -19 ബാധിതരാണെന്ന് റിപ്പോര്‍ട്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങളാണുള്ളത്. എല്ലാവരും ഹോം ഐസലേഷനിലാണ് ഇപ്പോള്‍. ഇതേ തുടര്‍ന്ന് ആശുപത്രികള്‍ക്ക് പതിവ് ശസ്ത്രക്രിയകളും ചികിത്സകളും വെട്ടിക്കുറയ്‌ക്കേണ്ടി വന്നു.
ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് എയിംസ് ആശുപത്രിയെയാണ്. 350ഓളം റെസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഹോം ഐസലേഷനിലാണ്. ഇവരെ കൂടാതെ മറ്റ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പരിശോധനയില്‍ പോസിറ്റീവ് ആയ നിരവധി പേരുണ്ട്. ഡയറക്ടറുടെ ഓഫീസില്‍ നിന്ന് രോഗബാധിതരായ നിരവധി പേരുണ്ട്. എന്നിരുന്നാലും, ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, രോഗം കഴിഞ്ഞ തവണത്തെപ്പോലെ ഗുരുതരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

രോഗി പരിചരണ മേഖലകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ലഭ്യമായ മെഡിക്കല്‍, നഴ്‌സിംഗ്, ടെക്‌നിക്കല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും പേര്‍ക്ക് രോഗം പോസിറ്റീവായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം, ആശുപത്രികള്‍ അതിന്റെ ഔട്ട്-പേഷ്യന്റ് സേവനങ്ങള്‍ വെട്ടിക്കുറച്ചു, വെള്ളിയാഴ്ച മുതല്‍ സൗജന്യ കിടക്കകളിലേക്കുള്ള എല്ലാ പതിവ് പ്രവേശനങ്ങളും ശസ്ത്രക്രിയകളും നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ, പോസിറ്റീവ് രോഗികളുമായോ സഹപ്രവര്‍ത്തകരുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നവരോട് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 100-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ എയിംസില്‍ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഇതോടെ ക്വാറന്റൈനിലുള്ള മൊത്തം ജീവനക്കാരുടെ എണ്ണം 400 ആയി. ഒമൈക്രോണ്‍ രോഗികളുടെ ചികിത്സയ്ക്കായി നിയോഗിച്ചിട്ടുള്ള ദില്ലിയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയായ ലോക് നായക്ക് ആശുപത്രിയില്‍ നിന്നുള്ള 29 പേര്‍ക്ക് രോഗം പോസിറ്റീവായിട്ടുണ്ട്. ഇതില്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.
അനസ്‌തേഷ്യ വിഭാഗത്തിലുള്ള, രണ്ടോ മൂന്നോ റെസിഡന്റ് ഡോക്ടര്‍മാര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും രോഗം പോസിറ്റീവായിട്ടുണ്ട്. കോവിഡ് -19 രോഗികളുടെ പരിചരണത്തില്‍ ഏറ്റവുമധികം പങ്കാളികളാകുന്നത് ഇവരാണ്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മൂന്നിലൊന്നും പോസിറ്റീവാണ്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. പുതിയ രോഗികള്‍ക്കായി തുറന്ന ആശുപത്രിയിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍ അടച്ചുപൂട്ടി, പഴയ രോഗികളും ഒരു വിഭാഗത്തില്‍ 50 മുതല്‍ 100 വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്യുന്നത്.












Click it and Unblock the Notifications