കൊവിഡില്‍ പ്രാണവായു കിട്ടാതെ ഇന്ത്യ പിടയുന്നു; ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്താണെന്ന് ശശി തരൂര്‍
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശങ്ങളാണ് ഉയരുന്നത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുമ്പോള്‍ ആരോഗ്യമന്ത്രി മറ്റ് ചില കാര്യങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ആരോപണം.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രാണവായു കിട്ടാതെ രാജ്യം പിടഞ്ഞ് മരിക്കുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്ത് കഴിയുന്നത് സങ്കടകരമാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്. അമേരിക്കയില്‍ ഡോ ഫൗച്ചി എസ്എംഎസ് അയച്ചതിനെ കുറിച്ച് വീമ്പുളക്കുന്ന കാര്യം ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആരോഗ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇന്ത്യയില്‍ മൂവായിരത്തില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നമ്മുടെ ആരോഗ്യമന്ത്രിയുടെ ട്വിറ്ററില്‍ വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കോവിന്‍ വെബ്സൈറ്റിനെക്കുറിച്ചും അത് 1.45 കോടി എസ്എംഎസ് വിജയകരമായി അയച്ചതിനെക്കുറിച്ചുമുള്ള വര്‍ണ്ണാഭമായ ഗ്രാഫിക് ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
കൊവിഡിനെതിരെ പതഞ്ജലിയുടെ കൊറോണില്‍ ഗുളിക പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്ത അടക്കം പങ്കുവച്ചാണ് ശശി തരൂര്‍ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ ഏഴ് ദീവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ഹര്‍ഷ വര്‍ദ്ധന്റെ പ്രസ്താവനയ്‌ക്കെതിരെയും ശശി തരൂര്‍ രംഗത്തെത്തി. ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ 25ാം യോഗത്തില്‍ സംസാരിക്കവെയാണ് 180 ജില്ലകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന പ്രസ്താവന നടത്തിയത്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
അതേസമയം, ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക് പ്രകാരം രാജ്യത്ത് നാല് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മഹാമാരിക്കെതിരെ മുന്നില്‍ നിന്ന് നയിക്കേണ്ട ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയരുന്നത്.
ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications