കേരളം പട്ടിക പരിഷ്‌കരിച്ചു; ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 16,326 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 666 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേരളം കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഡാറ്റ പരിഷ്‌കരിച്ചിരുന്നു 292 മരണങ്ങള്‍ കൂടി കൂട്ടിചേര്‍ത്തതോടെയാണ് രാജ്യത്ത് ഇത്രയും കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 254 മണിക്കൂറിനിടെ 271 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ കോവിഡിന്റെ തുടക്കം മുതല്‍ ഇതുവരെ രാജ്യത്ത് 4.53 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ദസറ ആഘോഷങ്ങള്‍ക്ക് ശേഷം ബംഗാളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. പലരും മാസ്‌ക് പോലുമിടാതെയാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. കോവിഡ് കൂടാനുള്ള സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് ആരോഗ് പ്രവര്‍ത്തകരുടെ അവധി പോലും കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ റദ്ദ് ചെയ്തിരുന്നു. ഏഴ് ദിവസം കൊണ്ട് 451 ല്‍നിന്ന് കേവിഡ് രോഗികള്‍ 833 ആയി ഉയര്‍ന്നു. കോവിഡിന്റെ യാതൊരു ലക്ഷണവുമില്ലാത്തവരില്‍ നിന്നാണ് ബംഗാളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. 24 മണിക്കൂറിനുള്ളില്‍ 846 പേര്‍ക്കാര്‍ ഇവിടെ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 9,000 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലും 1000 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മിസോറാമില്‍ 745 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ നാല് സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യയില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 98.16 ശതമാനം പേര്‍ക്കാണ് രോഗം ഭേദമായത്. ഏറ്റവും കൂചുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ സമയത്ത് തന്നെയായിരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 17.677 പേര്‍ക്കാണ് രോഗം ഭേദമായതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കോവിഡ് രോഗികള്‍ കുറയുന്നതിനാല്‍ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിട്ടുണ്ട്. സിനിമാ തിയേറ്ററുകളും, ഓഡിറ്റോറിയങ്ങളും അമ്പത് ശതമാനം ആളുകളെ ഉള്‍കൊള്ളിച്ച് തുറക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ദീപാവലിക്ക് ശേഷം കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കില്‍ കൂടുതല്‍ ഇളവ് നല്‍കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
24 മണിക്കൂറിനിടെ 68.48 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് മൊത്തം 101.3 കോടി ജനങ്ങളാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ 100 കോടി വാക്‌സിന്‍ തികച്ചത്. ഇത് വെറുമൊരു നമ്പര്‍ മാത്രമല്ലെന്നും പുതിയ ഇന്ത്യയുടെ തുടക്കമാണെന്നുമാണ് പ്രധാനമന്ത്രി വാക്‌സിന്‍ 100 കോടി തികക്കുന്ന വേളയില്‍ പറഞ്ഞത്. അതേസമയം
പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 21 ശതമാനം പേര്‍ക്ക് മാത്രമേ പൂര്‍ണമായി വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളൂവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഡിസംബറോടെ 60 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ നിന്ന് വളരെ അകലെയാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
മൈക്രോസോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്‌സ് ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഭാരത് ബയോടെക്കിന് അടിയന്തിര ഉപയോഗത്തിനുള്ള ലിസ്റ്റിംഗ് അനുവദിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ കോവാക്‌സിന്‍ അംഗീകരിക്കണമെങ്കില്‍ ഈ ലിസ്റ്റിംഗ് അത്യാവശ്യമാണ്. ഈ പ്രക്രിയക്ക് ചിലപ്പോള്‍ സമമെടുക്കുമെന്നും അത് ഉറപ്പ് വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയിലെ ഉന്നതര്‍ പറഞ്ഞു.












Click it and Unblock the Notifications