രാജ്യത്ത് 8,318 പുതിയ കൊവിഡ് കേസുകൾ; 'ഒമിക്രോൺ': മുൻകരുതലുകൾ ചർച്ച ചെയ്യാൻ യോഗം
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 465 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,67,933 ൽ എത്തി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,45,63,749 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ സജീവ കൊവിഡ് കേസുകൾ ഇപ്പോൾ 1,10,133 ആണ്. 539 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 465 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ, ഇതുവരെ രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,67,933 ൽ എത്തി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,45,63,749 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യു.കെ, ജപ്പാൻ, സിംഗപ്പൂർ, യു.എ.ഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊവിഡ് റിപ്പോർട്ട് ചെയ്യുകയാണ്. ബെംഗളൂരുവിൽ കഴിഞ്ഞ ദർവാർഡ് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 66 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ 690 വിദ്യാർഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 690 വിദ്യാർഥികളിൽ നടത്തിയ പരിശോധനയിൽ 116 പേർക്ക് രോഗം സ്ഥീരികരിച്ചു. അതിനിടെ, ദർവാഡ് മെഡിക്കൽ കോളേജിൽ മാത്രം 182 വിദ്യാർഥികൾക്കും കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവായി.

നവംബർ 17ന് ദർവാർഡ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ സാംസ്കാരിക പരിപാടി നടന്നിരുന്നു. വിദ്യാർഥികൾക്കൊപ്പം നിരവധി മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തതായാണ് വിവരം. പരിപാടിയിൽ പങ്കെടുത്തവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ പങ്കെടുത്ത മുഴുവൻ പേരോടും പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം, കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. അതിനിടെ, വിദ്യാർഥികൾക്കടക്കം രോഗം പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ
Recommended Video
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications