Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിന്നാലെ മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു. പ്രിയങ്ക തന്നെയാണ് ഈ വാർത്ത ട്വിറ്റർ വഴി പുറത്ത് വിട്ടത്. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയി എന്നും വീട്ടിൽ സ്വയം ക്വാറന്റൈനിൽ ഇരിക്കുകയാണെന്നും ആണ് പ്രിയങ്ക ട്വിറ്ററിൽ എഴുതിയത്. തന്നോട് സമ്പർക്കം പുലർത്തിയവരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരാകാൻ ഇരിക്കവെ വ്യാഴാഴ്ച ആയിരുന്നു സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ വിവിധ ലക്ഷണങ്ങൾ സോണിയക്ക് ഉണ്ടായിരുന്നതിനെ തുടർന്നാണ് ടെസ്റ്റ് നടത്തിയത്. 2011-12 ലെ നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ജൂൺ എട്ടിന് സോണിയ ഇഡിക്ക് മുന്നിൽ ഹാജരാകണം എന്ന് സോണിയക്കും രാഹുലിനും അയച്ച നോട്ടിസീൽ ഇഡി ആവശ്യപ്പെട്ടിരുന്നു. അതേ സമയം കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധി നിരവധി നേതാക്കളെ കണ്ടെന്നും അവരിൽ ചിലർക്ക് കോവിഡ് പോസിറ്റീവ് ആണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

 priyankagandhi-

"ഞങ്ങൾ നേരത്തെ അറിയിച്ചതുപോലെ കോൺഗ്രസ് പ്രസിഡന്റ് ജൂൺ 8 ന് ഇഡിക്ക് മുമ്പാകെ ഹാജരാകും. ഭാവിയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിങ്ങളെ അറിയിക്കും," സുർജേവാല കൂട്ടിച്ചേർത്തു. അതിനിടെ സോണിയാ ഗാന്ധി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി വ്യാഴാഴ്ച ട്വീറ്റിലൂടെ ആശംസിച്ചു. സോണിയാ ഗാന്ധി വേ ഗം സുഖം പ്രാപിക്കുന്നതിനായി. തെലങ്കാനയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്‌ക്കുകളിലും ഗുരുദ്വാരകളിലും പ്രാർത്ഥനകൾ നടത്താൻ തെലങ്കാന കോൺഗ്രസ് ജില്ലാ കോൺഗ്രസ് മേധാവികളുടെ യോഗത്തിൽ തീരുമാനിച്ചു.

ഹെലികോപ്റ്ററിനു മുന്നില്‍ നിന്നും ഒരു വൈറൈറ്റി പോസ് ആയാലോ? നീല സാരിയില്‍ അതീവസുന്ദരിയായി രഞ്ജിനി ഹരിദാസ്

കഴിഞ്ഞ ദിവസം ലഖ്നൗവിൽ വെച്ച് നടന്ന കോൺ ഗ്രസിന്റെ യോ ഗം പൂർത്തിയാക്കാതെ പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങിയത് വലിയ വിവാദങ്ങൾക്കിടയാക്കിയരുന്നു. സംസ്ഥാനത്തെ പാർട്ടിയുടെ പുനരുജ്ജീവനത്തിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു സങ്കൽപ് കാര്യശാല എന്ന പേരിൽ രണ്ട് ദിവസത്തെ യോഗം കോൺഗ്രസ് സംഘടിപ്പിച്ചത്. യോ ഗം പൂർത്തിയാക്കാതെ മടങ്ങനുള്ള കാരണം എന്തായിരുന്നു എന്ന് പ്രിയങ്ക ഇന്നലെ പറഞ്ഞിരുന്നില്ല. സംസ്ഥാനത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത് പ്രിയങ്ക ആയിരുന്നു. "ലഡ്‌കി ഹൂൻ ലഡ് ശക്തി ഹൂ" എന്ന മുദ്രാവാക്യമായിരുന്നു കോൺ ഗ്രസ് ഇവിടെ ഉയർത്തിയത്. സംസ്ഥാനത്തുടനീളം വൻ പ്രചരണവും കോൺഗ്രസ് നടത്തിയിരുന്നു. എന്നാൽ വൻ പരാജയമായിരുന്നു ഇവിടെ കോൺഗ്രസിന് സംഭവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+