വികെ ശശികലയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 27ന് ജയിൽമോചിതയാകാനിരിക്കെ
ബെംഗളൂരു; ബെംഗളൂരു ജയിയിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിന്നാലെ മുൻ എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ശശികലയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. എന്നാൽ ഇന്ന് വൈകീട്ടോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴിയായിരുന്ന ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതൽ പരപ്പന അഗ്രഹാര ജയിലിലാണ്..66 കോടതിയുടെ സ്വത്ത് സമ്പാദന കേസിലായിരുന്നു ശിക്ഷ ലഭിച്ചത്. ജയിൽ വാസം കഴിഞ്ഞ് ജനവരി 27 ന് പുറത്തിറങ്ങാനിരിക്കെയായിരുന്നു ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. കേസിൽ കോടതി വിധിച്ച 10 കോടിയുടെ പിഴ ശശികല അടച്ചിരുന്നു. ഇതിന് പി്നനാലെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ശശികല ജയിൽ മോചിതയാകാനിരിക്കുന്നത്. പുറത്തിറങ്ങിയാലുള്ള ശശികലയുടെ നിക്കങ്ങൾ വളരെ ആകാംഷയോടെയാണ് തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications