കോവിഡ് ചികിത്സയ്ക്കായി നിയന്ത്രിതമായ തോതില്‍ ഫാവിപിരാവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഡിസിജിഐ
ദില്ലി: കോവിഡ് -19 ചികിത്സയ്ക്കായി ആൻറിവൈറൽ മരുന്നായ ഫാവിപിരാവിര്‍ നിയന്ത്രിതമായി ഉപയോഗിക്കാന്‍ അനുമതി നല്‍കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു. രോഗിയുടെ കുടുംബത്തിന്‍റെ സമ്മതം നിർബന്ധമായിരിക്കും. 14 ദിവസമാണ് കോഴ്‌സ് കാലാവധി, ആദ്യത്തെ 1,000 രോഗികളുടെ അവസ്ഥ നിരീക്ഷിച്ചതിന് ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
ഇന്ത്യയിലുടനീളമുള്ള 10 പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് തിരഞ്ഞെടുപ്പക്കപ്പെട്ട 150 രോഗികളിലായി ഫാവിപിരാവിറിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതായി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ്-19 രോഗികളില്‍ മരുന്ന് പരീക്ഷണം നടക്കുന്നതെന്നും ഏപ്രില്‍ അവസാനത്തോടെയാണ് ഡിസിജിഐ പരീക്ഷണത്തിന് അനുമതി നല്‍കിയതെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Recommended Video
ഫ്യൂജിഫിലിം ജപ്പാനിലെ ടോയാമ കെമിക്കല്‍ കമ്പനിയുടെ അവിഗാന്‍ മരുന്നിന്റെ മറ്റൊരു പതിപ്പാണ് ഫാവിപിരാവിര്‍. ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഈ മരുന്ന് ഗ്ലെന്‍മാര്‍ക്കിന്റെ സ്വന്തം ഗവേഷണ വികസന വിഭാഗമാണ് വികസിപ്പിച്ചെടുത്തത്.
അതേസമയം, രാജ്യത്ത് ഇതുവരെ 3,80,532 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 12573 പേർക്ക് ജീവഹാനി സംഭവിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗികളുടെ എണ്ണം 120504 ആയി. 5751 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാടാണ് കോവിഡ് രോഗികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. തമിഴ്നാട്ടിൽ വെള്ളിയാഴ്ച 2115 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 666 ആയി. ചെന്നൈയിൽ മാത്രം വെള്ളിയാഴ്ച 1322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1630 പേർ ഇന്ന് മാത്രം വൈറസ് മുക്തരായി. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 54449 ആയി.












Click it and Unblock the Notifications