
ഇന്ത്യയില്‍ കൊവിഡ് കുറയുന്നു, ഇനിയൊരു തരംഗത്തിന് സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍
ന്യൂദല്‍ഹി: രാജ്യത്ത് ഇനിയൊരു കൊവിഡ് തരംഗമുണ്ടാകാന്‍ സാധ്യതയില്ല എന്ന് ആരോഗ്യവിദഗ്ധര്‍. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാം തരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു. ഇതിലൂടെ ആര്‍ജിച്ച പ്രതിരോധശേഷി രക്ഷാകവചമാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 18-59 പ്രായപരിധിയിലുള്ള മുതിര്‍ന്നവരില്‍ 88% പേര്‍ക്കും അവരുടെ ബൂസ്റ്റര്‍ ഡോസ് ലഭിച്ചിട്ടില്ല.
എങ്കില്‍ പോലും ആര്‍ജിത പ്രതിരോധശേഷി രക്ഷാകവചമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിഭാഗം പേരേയും ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവയും സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇനിയൊരു നാലാം തരംഗത്തിന് സാധ്യത ഇല്ല എന്നാണ് വിലയിരുത്തല്‍. ചൈനയില്‍ ഇത് സംഭവിച്ചിട്ടില്ല എന്നതാണ് അവിടെ രോഗം വ്യാപിക്കാന്‍ കാരണം.

കൊവിഡ് ആരംഭിച്ചത് മുതല്‍, ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശനമായ നോണ്‍-ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകളുടെ തന്ത്രമാണ് ചൈന പിന്തുടരുന്നതെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതിനാല്‍, അവരുടെ ഹൈബ്രിഡ് പ്രതിരോധശേഷി അത്ര ശക്തമല്ല. ഇന്ത്യയില്‍ 300-ലധികം ഒമിക്രോണ്‍ വേരിയന്റുകള്‍ പ്രചാരത്തിലുണ്ട്.

പുതിയ വകഭേദങ്ങള്‍ രാജ്യത്ത് വരുന്നത് വരെ നിലവിലെ ഒമിക്രോണ്‍ വേരിയന്റുകള്‍ ഇന്ത്യയെ ബാധിക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ചൈന എല്ലായ്‌പ്പോഴും സീറോ-കോവിഡ് നയമാണ് പിന്തുടരുന്നത്, ഇതുമൂലം ചൈനയിലെ ആളുകള്‍ക്ക് ഹൈബ്രിഡ് പ്രതിരോധശേഷി വികസിപ്പിച്ചിട്ടില്ല. ചൈനയില്‍ പുതിയ കേസുകളുടെ വര്‍ധനവിന് കാരണം ഒമിക്രോണ്‍ വേരിയന്റാണ്.
'മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം'; ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

ഇപ്പോള്‍ ലോകമെമ്പാടും ഒമിക്രോണ്‍ വേരിയന്റ് മാത്രമാണ് പ്രചരിക്കുന്നത് എന്ന് ഗവണ്‍മെന്റിന്റെ ഐസിഎംആര്‍-എന്‍ഐവി പൂനെയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ പ്രജ്ഞ യാദവ് പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ചില്‍ കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യയില്‍ 44 ദശലക്ഷത്തിലധികം ആളുകളെ കൊവിഡ് ബാധിക്കുകയും 5,27,991 പേര്‍ മരിക്കുകയും ചെയ്തു.
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

അനൗദ്യോഗിക കണക്കുകള്‍ മരണസംഖ്യ പലമടങ്ങ് കൂടുതലാണെന്നാണ്. ''ലോകത്തിന്റെ ഏത് ഭാഗത്തും പ്രചരിക്കുന്ന എല്ലാ ഒമിക്രോണ്‍ വൈറസുകളും നമുക്കുണ്ട്. എന്നിരുന്നാലും ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. ഇതിനര്‍ത്ഥം നമ്മുടെ കൊവിഡ് വാക്‌സിനേഷന്‍ തന്ത്രവും സ്വാഭാവിക അണുബാധയിലൂടെയുള്ള പ്രതിരോധശേഷിയും ഒരു പ്രധാന പങ്ക് വഹിച്ചു എന്നാണ്, എന്‍ ടി എ ജി ഐ മേധാവി ഡോ എന്‍കെ അറോറ പറഞ്ഞു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

അതേസമയം പുതിയ വൈറസുകളൊന്നും ഇല്ലെങ്കിലും പുതിയ വേരിയന്റ് വന്നാല്‍ അത് കണ്ടെത്തുന്നതിന് നമ്മള്‍ ജാഗ്രത പാലിക്കുകയും വളരെ നല്ല നിരീക്ഷണം നടത്തുകയും വേണം. മൊത്തത്തില്‍, സ്ഥിതി നിയന്ത്രണവിധേയമാണ് എന്നും എന്‍ കെ അറോറ പറഞ്ഞു. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ ഒമിക്രോണ്‍ കൊവിഡ് തരംഗം ബാധിക്കുന്നുണ്ട്, കാരണം അവര്‍ക്ക് സ്വാഭാവിക അണുബാധകളിലൂടെ പ്രതിരോധശേഷി ഇല്ല.

രണ്ടാം തരംഗത്തിനിടയിലെ അണുബാധ നിരക്ക് വളരെ കൂടുതലായതിനാല്‍ ഇന്ത്യ എപ്പോഴെങ്കിലും നാലാമത്തെ തരംഗത്തെ അഭിമുഖീകരിക്കാന്‍ സാധ്യതയില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ.സഞ്ജയ് റായ് പറഞ്ഞു. രണ്ടാം തരംഗത്തില്‍ മിക്കവാറും എല്ലാ ഇന്ത്യന്‍ ജനതയ്ക്കും സ്വാഭാവിക അണുബാധയുണ്ടായി. സ്വാഭാവിക അണുബാധ ദീര്‍ഘകാല സംരക്ഷണം നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.