Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകെയുള്ള 6 വെന്‍റിലേറ്ററുകളും പ്രവര്‍ത്തനരഹതിം; ‌‌ദുരിതത്തിലായി ബുക്സറിലെ രോഗികള്‍

പാട്ന: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാതെ ബിഹാറിലെ ബുക്സര്‍. പ്രവര്‍ത്തനക്ഷമായ വെന്‍റിലേറ്ററുകളുടെ വലിയ അഭാവമാണ് ഇവിടെ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം പിഎം കെയേഴ്സ് ഫണ്ട് വഴി ആറ് വെന്റിലേറ്ററുകള്‍ സജ്ജീകരിച്ചെങ്കിലും ഒന്നുപോലും ഇപ്പോഴ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ദ പ്രിന്‍റിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി 17 ല്‍ അവസാന കോവിഡ് രോഗിയും രോഗമുക്തനായതിനെ തുടര്‍ന്ന് 'കോവിഡ് ഫ്രീ' ആയി പ്രഖ്യാപിക്കപ്പെട്ട ജില്ലയായിരുന്നു ബുക്സര്‍ എന്നാണ് അഡീഷണൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എ എസ് ഡി എം) ദീപക് കുമാർ വ്യക്തമാക്കുന്നത്.

എന്നാൽ ഇപ്പോൾ ദിവസവും 100 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് മൂന്നിന് ജില്ലയില്‍ 104 പുതിയ കോവിഡ് കേസുകളും 25 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായിട്ടാണ് ബീഹാർ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഓക്സിജന്റെ കുറവില്ലെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ അഭാവമാണ് മരണങ്ങൾക്ക് കാരണമാവുന്നതെന്നാണ് ഡോക്ടർമാരും മെഡിക്കൽ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.

bihar

"ഞങ്ങളുടെ ജില്ലയിൽ വെന്റിലേറ്റർ ഇല്ല. അങ്ങേയറ്റം ഗുരുതരമായ സാഹചര്യത്തില്‍ ഉള്ള ഒരാളെ രക്ഷിക്കുന്നതില്‍ ഡോക്ടർമാർക്ക് പരിമിതികളുണ്ട്. ഇതിമൂലും ഓരോ ദിവസവും അത്തരത്തിലുള്ള മരണങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. ഒരു രോഗി അതിജീവിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ എനിക്ക് നോക്കാനും പറയാനും കഴിയും, "-എന്നാണ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏപ്രിൽ 21 ന്, ഒരു കോവിഡ് രോഗി മരിച്ചതിനിന് പിന്നാലെ, ആ രോഗിയുടെ കുടുംബം ആശുപത്രിയിലെ ഡോക്ടർമാരെ ആക്രമിച്ചതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് ജില്ലയിലെ കോവിഡ് മാനേജ്മെന്റിന്റെ നോഡൽ ഓഫീസർ കൂടിയായ കുമാർ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഡോക്ടർമാരുടെയും മറ്റ് മെഡിക്കൽ സ്റ്റാഫുകളുടെയും സുരക്ഷയ്ക്കായി ജില്ലാ അധികൃതർ ആശുപത്രികളില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്.

ഈ കോവിഡ് കെയർ സെന്ററിൽ 67 ഓക്സിജൻ കിടക്കകളാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും 4-5 മരണങ്ങൾ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ അതിജീവിക്കുന്നില്ല. ആശുപത്രിയില്‍ രണ്ട് വെന്‍റിലേറ്ററുകള്‍ ഉണ്ടെങ്കിലും രണ്ടും പ്രവര്‍ത്തിക്കുന്നില്ല. അത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സാങ്കേതിക വിദഗ്ധനും ഞങ്ങള്‍ക്കില്ലെന്നും കുമാര്‍ വ്യക്തമാക്കുന്നു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

സിവിൽ ലൈൻസ് കോവിഡ് കെയർ സെന്ററിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള സർദാർ ഹോസ്പിറ്റലിന് നാല് വെന്റിലേറ്ററുകളുണ്ട്. എന്നാൽ രണ്ടാം നിലയിലെ ഒരു മുറിയിൽ പൂട്ടിയിട്ട നിലയിലാണ് അത്. കഴിഞ്ഞ വര്‍ഷമാണ് ഈ വെന്‍റിലേറ്റര്‍ ഇവിടേക്ക് എത്തിയത്.
എന്നാൽ ഒരു വിദഗ്ദ്ധനോ അനസ്തെറ്റിസ്റ്റോ ഇല്ലാതെ ഞങ്ങൾക്ക് അവ ഓപ്പറേറ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടർ ഡോ. ഭൂപേന്ദ്ര നാഥ് ദി പ്രിന്റിനോട് പറഞ്ഞത്. ഫലത്തില്‍ കോവിഡ് ചികിത്സയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് സർക്കാർ ആശുപത്രികളിലായി ആറ് വെന്റിലേറ്ററുകള്‍ ബക്സറിനുള്ളിലുണ്ടെങ്കിലും അവയൊന്നും പ്രവർത്തിക്കുന്നില്ല.

നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    COVID-19 vaccine to come in pill form ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+