കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ചോദ്യം ചെയ്ത് ദില്ലി പോലീസ്
ദില്ലി; കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസനെ ചോദ്യം ചെയ്ത് ദില്ലി പോലീസ്. ഫണ്ടുകളുടെ ഉറവിടം തേടിയാണ് ചോദ്യം ചെയ്യൽ .സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. എന്നാൽ ഇതുകൊണ്ടൊന്നും താൻ പിന്നോട്ട് പോകില്ലെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.ശ്രീനിവാസന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ ചർച്ചയായിരുന്നു.
ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. തെറ്റായ കാര്യങ്ങളൊന്നും തന്നെ ഞങ്ങൾ ചെയ്യുന്നില്ല. ഞങ്ങളുടെ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.

ദീപക് സിംഗ് എന്നയാളാണ് ഹർജി നൽകിയത്. കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി വിതരണം ചെയ്യുന്നതിൽ വിവിധ പാർട്ടികളിലെ രാഷ്ട്രീയക്കാർ പങ്കാളികളാണെന്ന് ആരോപിച്ചാണ് ശ്രീനിവാസനും സംഘത്തിനും നേരെ പരാതി ഉയർന്നത്. മറ്റ് രാഷ്ട്രീയക്കാർക്കെതിരേയും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.യൂത്ത് കോൺഗ്രസ് ദില്ലി ഓഫീസിലെത്തി ശ്രീനിവാസനിൽ നിന്ന് മൊഴി എടുത്തതായും പോലീസ് അറിയിച്ചു.
അതേസമയം കൊവിഡിനിടയിലും കേന്ദ്രസർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.സമാന ആരോപണത്തിൽ കോൺ
കോൺഗ്രസ് ദില്ലി യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, മുൻ എംഎൽഎ മുകേഷ് ഷർമ്മ എന്നിവർക്കും നോട്ടീസ് ലഭിച്ചതായും കോൺഗ്രസ് പറഞ്ഞു. അതിനിടെ സംഭവത്തിൽ ശ്രീനിവാസനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍ രംഗത്തെത്തി.ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം-ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാള്‍ അയാളുടെ ചുമതലകള്‍ നിറവേറ്റുകയാണ്. ബന്ധുവിന് ഓക്‌സിജന്‍ ലെവല്‍ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോര്‍വേഡ് ചെയ്തിരുന്നു ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറില്‍ ഞാന്‍ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റല്‍ ബെഡ് കിട്ടാനുള്ള ശ്രമം അയാള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.
ജീവ വായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോള്‍,
കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുമ്പോള്‍, ചപ്പ് ചവറ് പോലെ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോള്‍, ഓക്‌സിജന്‍ സിലിണ്ടറുമായി ഓടിയെത്തുന്ന, ഹോസ്പിറ്റല്‍ ബെഡും വെന്റിലേറ്ററും ഏര്‍പ്പാട് ചെയ്യുന്ന, രക്തവും പ്ലാസ്മയും തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്‌സ് എന്താണെന്ന് ഞങ്ങള് പറയാം... മനുഷ്യത്വം.
ചെറു രാജ്യങ്ങള്‍ പോലും ഇന്ത്യന്‍ ജനതക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെന്‍ട്രല്‍ വിസ്ത കെട്ടി കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല
വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications