ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു, തിയേറ്ററുകളും റെസ്റ്റോറന്റുകളും തുറക്കും
ദില്ലി: ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ദില്ലിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വന്നു. ദില്ലിയിലെ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചിരിക്കുകയാണ്. ഒന്നിടവിട ദിവസങ്ങളില്‍ മാര്‍ക്കറ്റുകള്‍ തുറക്കാമെന്ന നിയന്ത്രണവും മാറ്റിയിരിക്കുകയാണ്. നിത്യേന ഇനി മാര്‍ക്കറ്റുകള്‍ തുറക്കാം. അതേസമയം റെസ്റ്റോറന്റുകളും സിനിമാ തിയേറ്ററുകളും തുറക്കാം. ഇവര്‍ക്ക് 50 ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കിയത്. കൊവിഡ് കേസുകള്‍ കാര്യമായി കുറവ് വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. അതേസമയം സ്‌കൂളുകള്‍ തുറക്കാന്‍ അനുമതിയില്ല. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തന്നെയാവും ഉണ്ടാവുക.

ദില്ലി സര്‍ക്കാരും ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. കടകള്‍ ദിവസേന തുറക്കാന്‍ അനുമതിയുണ്ട്. അതേസമയം വിവാഹങ്ങളില്‍ അതിഥികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുന്നൂറ് ആയിട്ടാണ് വര്‍ധിപ്പിച്ചത്. നിലവില്‍ ഇത് അന്‍പത് പേരായിരുന്നു. ഡിസംബര്‍ മുതല്‍ രാത്രി പത്ത് മണി തൊട്ട് പുലര്‍ച്ചെ അഞ്ച് മണി വരെ രാത്രി കര്‍ഫ്യൂ ഉണ്ടായിരുന്നു. ഇത് തുടരുമെന്നാണ് ദില്ലി സര്‍ക്കാര്‍ അറിയിച്ചത്. അതേസമയം ഇന്നത്തെ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇക്കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നു.
ദീര്‍ഘകാലം സ്‌കൂളുകള്‍ പൂട്ടിയിടുന്നത് വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്നുവെന്നും, കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നും മനീഷ് സിസോദിയ പറഞ്ഞു. ദില്ലി സര്‍ക്കാരിന് സ്‌കൂള്‍ തുറക്കണമെന്നാണ് ഉള്ളത്. കുട്ടികളുടെ സാമൂഹിക-വൈകാരിക നന്മയ്ക്ക് അത് കോട്ടം തട്ടാതിരിക്കാന്‍ അത്യാവശ്യമാണ്. ദില്ലിയിലെ വലിയൊരു വിഭാഗം രക്ഷിതാക്കളും സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെന്നും സിസോദിയ വ്യക്തമാക്കി. അതേസമയം ദില്ലിയില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് വലിയ ആശ്വാസമാണ്. ദില്ലിയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും വ്യക്തമാക്കി.
അതേസമയം ദില്ലിയില്‍ ഇന്ന് അയ്യായിരം കേസുകളില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്ത് ശതമാനത്തിന് താഴേക്ക് പോസിറ്റിവിറ്റി നിരക്കും താഴ്ന്നിട്ടുണ്ട്. ഇന്നലെ 7498 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 29 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. 10.59 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇന്ന് 2.86384 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് അടുത്തെത്തിയിട്ടുണ്ട്. 573 പേര്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചു. ആക്ടീവ് കേസുകളിലും കുറവുണ്ട്. കഴിഞ്ഞ ദിവസത്തേതിനെ അപേക്ഷിച്ച് കൊവിഡ് കേസുകളില്‍ ഇന്ന് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications