കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതി; 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം, കേന്ദ്രം കടുപ്പിക്കുന്നു

Google Oneindia Malayalam News

ന്യൂഡല്‍ഹി: കൊവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് പരിശോധന നടത്തേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തി റിപ്പോര്‍ട്ട് എയര്‍ സുവിധ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡാവിയ അറിയിച്ചു.

m

യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുമ്പാണ് പരിശോധന നടത്തേണ്ടത്. ചൈനയിലും ചില അയല്‍ രാജ്യങ്ങളിലും കൊവിഡ് രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

അന്താരാഷ്ട്ര വിമാന യാത്രക്കാരില്‍ റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഓരോ വിമാനത്തിലും എത്തുന്നവരില്‍ രണ്ട് ശതമാനം പേരിലാണ് പരിശോധന നടത്തുക. കൊവിഡ് വ്യാപന സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ജോലി തേടി സൗദിയിലേക്കാണോ? ആദ്യം ഡല്‍ഹിയില്‍ പോകേണ്ടി വരും... പരീക്ഷ എഴുതണംജോലി തേടി സൗദിയിലേക്കാണോ? ആദ്യം ഡല്‍ഹിയില്‍ പോകേണ്ടി വരും... പരീക്ഷ എഴുതണം

അതേസമയം, ഇന്ത്യയില്‍ ഇന്ന് 268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3552 പേരാണ് ഇപ്പോള്‍ രാജ്യത്ത് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. നിലവില്‍ ഭീതിതമായ സാഹചര്യ ഇന്ത്യയിലില്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.

കൊവിഡിന്റെ പുതിയ വകഭേദം വിദേശയാത്ര കഴിഞ്ഞുവന്നവരില്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയന്ത്രണം ശക്തമാക്കുന്നത്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പരിചയമുള്ളതിനാല്‍ വീഴ്ചകള്‍ സംഭവിക്കാതിരക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാര്‍ ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

English summary
Covid: RT-PCR test mandatory for Those From 6 Countries including China, Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X