കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രണ്ടാം തരംഗം ജൂലൈയിൽ അവസാനിക്കും, മൂന്നാം തരംഗം 6 മാസത്തിനുശേഷം: സർക്കാർ പാനൽ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് തരംഗം ജുലൈ മാസത്തോടെ കുറയുമെന്ന് റിപ്പോർട്ട്. അടുത്ത 6 മുതൽ 8 മാസത്തിനുള്ളിൽ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നും എന്നാൽ ഇത് രൂക്ഷമായിരിക്കില്ലെന്നും സർക്കാരിന്റെ മൂന്ന് അംഗ ശാസ്ത്രജ്ഞരുടെ പാനൽ വ്യക്തമാക്കി. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൂത്ര എന്ന ഈ ഗണിതശാസ്ത്ര സമീപനത്തിന്റെ അടിസ്ഥാനത്തില്‍ലാണ് പ്രവചനം.

covid

മെയ് അവസാനത്തോടെ പ്രതിദിനം കൊവിഡ് കേസുകൾ 1.5 ലക്ഷമാകുമെന്നും ജൂൺ അവസാനത്തോടെ ഇത് 20,000ത്തിലേക്ക് എത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന കൂടാതെ ഡൽഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ കൊവിഡ് കേസുകൾ മൂര്‍ധന്യാവസ്ഥയിലെത്തിയിട്ടുണ്ട്, പാനൽ അംഗമായ ഐഐടി കാൺപൂരിൽ നിന്നുള്ള പ്രൊഫസർ മനീന്ദ്ര അഗർവാൾ പറഞ്ഞു.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; ദേശീയ സമിതി നിർദ്ദേശം അംഗീകരിച്ച് കേന്ദ്രംമുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; ദേശീയ സമിതി നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം

മെയ് 29 നും 31 നും ഇടയിൽ തമിഴ്‌നാട്ടിൽ കേസുകൾ മൂര്‍ധന്യാവസ്ഥയിലെത്തും. പുതുച്ചേരിയിൽ ഇത് മെയ് 19-20നും ഇടയിലായിരിക്കുമെന്നും മോഡൽ സൂചിപ്പിക്കുന്നു.അതേസമയം വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇതുവരെ കൊവിഡ് കേസുകൾ മൂർധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നും മോഡൽ വ്യക്തമാക്കുന്നു. മെയ് 24 നകം ഹിമാചൽ പ്രദേശിലും മെയ് 22 നകം പഞ്ചാബിലും കേസുകൾ ഉയർന്നേക്കാമെന്നാണ് പ്രവചനം.അതേസമയം എല്ലാവരും വാക്സിൻ കുത്തിവെയ്പ്പ് എടുക്കുന്നതോടെ മൂന്നാം തരംഗം ഇത്ര രൂക്ഷമായേക്കില്ലെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.

സഹായമായി ലഭിച്ച 6.1 ലക്ഷം റെംഡെസിവർ വയലുകൾ, ഓക്സിജൻ എന്നിവ സംസ്ഥാനങ്ങൾക്ക് നൽകി; കേന്ദ്രംസഹായമായി ലഭിച്ച 6.1 ലക്ഷം റെംഡെസിവർ വയലുകൾ, ഓക്സിജൻ എന്നിവ സംസ്ഥാനങ്ങൾക്ക് നൽകി; കേന്ദ്രം

Recommended Video

cmsvideo
Black fungus announced as epidemic

ഇന്ന് 32,762 പേർക്ക് കൊവിഡ്; 100 കടന്ന് പ്രതിദിന മരണ സംഖ്യ.. രോഗമുക്തി നേടിയത് 48413ഇന്ന് 32,762 പേർക്ക് കൊവിഡ്; 100 കടന്ന് പ്രതിദിന മരണ സംഖ്യ.. രോഗമുക്തി നേടിയത് 48413

English summary
Covid second wave will end in July, and the third wave come 6 months later: government panel Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X