കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം തരംഗം ചില നഗരങ്ങളില്‍ അവസാനിച്ചു? വാക്‌സിനേഷന്‍ ഗുണം ചെയ്‌തെന്ന് സൂചന

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പല നഗരങ്ങളും പിന്നിട്ടതായി സൂചന. ക്രിസ്മസിന് ശേഷമുണ്ടായ ഒമൈക്രോണ്‍ വ്യാപനം പതിയെ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. മരണനിരക്കിലും കാര്യമായ കുറവുണ്ട്. പല സംസ്ഥാനങ്ങളും ഈയൊരു ആത്മവിശ്വാസത്തില്‍ റിസ്‌കുള്ള നടപടികളും എടുത്തിട്ടുണ്ട്. പ്രൈമറി തലം വരെയുള്ള സ്‌കൂളുകള്‍ തുറക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. ഈ ആഴ്ച്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും. കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ വരെ പിന്‍വലിച്ച് കഴിഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളില്‍ ദില്ലിയില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചു. ആദ്യ രണ്ട് തരംഗങ്ങളെ പോലെ മൂന്നാം തരംഗം ഇന്ത്യയെ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

1

അതേസമയം ഇന്ത്യയില്‍ മൂന്നാം തരംഗം ഇത്ര രൂക്ഷമാകാതിരിക്കാനുള്ള പ്രധാന കാരണം വാക്‌സിനേഷനാണ്. ശക്തമായ രീതിയിലാണ് ഇന്ത്യ വാക്‌സിനേഷന്‍ നടപ്പാക്കുന്നത്. ഇത് രോഗം തീവ്രമാകാതെ പിടിച്ച് നില്‍ക്കാന്‍ മൂന്നാം തരംഗത്തില്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ ഇന്ത്യ യാതൊരു മുന്നൊരുക്കവും നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം. മരണനിരക്ക് അടക്കം വന്‍ തോതില്‍ വര്‍ധിച്ചത് ഇത് കാരണമാണ്. ഒപ്പം വാക്‌സിനേഷന്റെ വേഗം തീരെയില്ലായിരുന്നു. വാക്‌സിനേഷന്‍ ശക്തമായിരുന്നെങ്കില്‍ രണ്ടാം തരംഗം ഇന്ത്യയെ ഇത്ര ശക്തമായി ബാധിക്കില്ലായിരുന്നു. 2021 ജനുവരി 16നാണ് ഇന്ത്യ വാക്‌സിനേഷന്‍ ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ ഉല്‍പ്പാദനം, വിതരണം, അടക്കമുള്ളവ വളരെ ദാരുണമായിരുന്നു. മെയ് മാസത്തിന്റെ ആദ്യ ആഴ്ച്ച കണക്കിലെടുക്കുമ്പോള്‍ വെറും മൂന്ന് ശതമാനം മാത്രമാണ് വാക്‌സിനെടുത്തിരുന്നത്. പതിനാല് ശതമാനം പേര്‍ ആകെ ഒന്നാം ഡോസും എടുത്തിരുന്നു. ഈ സമയത്താണ് ഡെല്‍റ്റ തരംഗം ഉണ്ടായത്. അത് ആരോഗ്യ മേഖലയെ തകര്‍ക്കുകയും ചെയ്തു. അതേസമയം മൂന്നാം തരംഗം വരുമ്പോള്‍ ഇന്ത്യയിലെ 95 ശതമാനം പേരും വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞു. രണ്ടാം ഡോസ് 70 ശതമാനത്തിന് മുകളിലുള്ളവരും എടുത്ത് കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മികവ് ഇതിലുണ്ട്. എടുത്ത് പറയേണ്ട നേട്ടവും ഇത് തന്നെയാണ്.

ആദ്യ രണ്ട് തരംഗത്തിലും കൊവിഡിനെ പ്രതിരോധിക്കാനാവാത്ത സാഹചര്യമായിരുന്നു ഇന്ത്യ. എന്നാല്‍ നമ്മുടെ ആരോഗ്യ മേഖലയ്ക്ക് ഇന്നത് താങ്ങാവുന്ന സാഹചര്യമാണ്. കൊവിഡ് വാക്‌സിന്‍ എടുത്താല്‍ രോഗം വീണ്ടും ബാധിക്കില്ലെന്ന് പറയാനാവില്ല. മൂന്ന് ഡോസ് എടുത്തവരില്‍ വരെ രോഗം വരുന്നുണ്ട്. പക്ഷേ ഇത് ഒരിക്കലും ഗുരുതരമാവില്ല. ആശുപത്രികള്‍ ഇതുമൂലം നിറഞ്ഞ് കവിയില്ല. അതുകൊണ്ട് കൊവിഡിനെ നല്ല രീതിയില്‍ പ്രതിരോധിക്കാനും ആശുപത്രികള്‍ക്ക് സാധിക്കും. ഇത് വാക്‌സിനേഷന്റെ മികവാണ്. ഒേൈക്രാണ്‍ ബാധിച്ചാല്‍ കൊവിഡിന്റെ മറ്റ് വേരിയന്റുകളില്‍ നിന്നുള്ള സംരക്ഷണവും രോഗികള്‍ക്ക് സം ഭവിക്കുമെന്നാണ് പല ആരോഗ്യ വിദഗ്ധരും കരുതുന്നത്. ദക്ഷിണാഫ്രിക്കയില്‍ 80 ശതമാനം പേര്‍ക്കും കൊവിഡിനെതിരെ പ്രതിരോധ ശേഷിയുണ്ട്. വാക്‌സിനേഷന്‍ ആകെ 25 ശതമാനമാണ്. ഇതാണ് പുതിയ നിഗമനത്തിന് കാരണം

Recommended Video

cmsvideo
കോവിഡ് ;കാലത്തിന് അന്ത്യം..വൈറസിനെ തോൽപ്പിച്ച് മനുഷ്യർ

രാഹുല്‍ ഇല്ലെങ്കില്‍ ബാഗലോ സച്ചിനോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ റെഡ്ഡി, പരിഗണനയില്‍ ഈ മൂന്ന് പേരുകളുംരാഹുല്‍ ഇല്ലെങ്കില്‍ ബാഗലോ സച്ചിനോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ റെഡ്ഡി, പരിഗണനയില്‍ ഈ മൂന്ന് പേരുകളും

English summary
covid third wave may peak in cities in india, less covid cases shows there may be a chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X