• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് രണ്ടും മൂന്നും തരംഗങ്ങൾ തീവ്രമാകും, കടുത്ത ആശങ്ക; മുന്നറിയിപ്പ്

ദില്ലി; കൊവിഡ് രണ്ടും മൂന്നും തരംഗങ്ങൾക്ക് തീവ്രത കൂടുതലായിരിക്കുമെന്ന് ഡയറക്ടർ ജനറൽ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡോക്ടർ ശേഖർ മാണ്ഡേ. റെഡിഫ്.കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാമത്തെ തരംഗം അവസാനിച്ചാലും ജാഗ്രത പുലർത്തിയില്ലേങ്കിൽ മൂന്നാം ഘട്ടത്തിൽ സ്ഥിതി ആശങ്കാജനകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മഹാമാരികളും വിവിധ തരംഗങ്ങളായാണ് സംവിക്കുക. ഒന്നാം രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങൾ കൂടുതൽ തീവ്രമായിരിക്കും. രണ്ടാമത്തെ തരംഗം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. ക്രമേണ രണ്ടാമത്തെ തരംഗം കുറയുമ്പോൾ, മൂന്നാമത്തെ തരംഗത്തിനുള്ള സാധ്യതയുണ്ട്.രണ്ടാമത്തെ തരംഗത്തിന്റെ അവസാനത്തിൽ‌ നാം വീണ്ടും അലംഭാവം കാണിക്കുകയാണെങ്കിൽ‌ മൂന്നാം ഘട്ടം കൂടുതൽ അപകടകരമാകും.

ഈ ഘട്ടത്തിൽ ലോക്ഡൗൺ നടപ്പാക്കുന്നതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ലോകരാജ്യങ്ങൾ കൊവിഡിനെ നിയന്ത്രിക്കാൻ ലോക്ഡൗൺ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ തന്നെ സമ്പദ് വ്യവസ്ഥയെ സുരക്ഷിതമാക്കി നിർത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മേൽ നിയന്ത്രണം ഉണ്ടായേക്കും. പ്രാദേശിക തലത്തിൽ ലോക് ഡൗണും ഉണ്ടായേക്കാം.

കോവിഡ് കേസുകൾ ഉള്ളിടങ്ങളിൽ പരിശോധനയും കോൺടാക്റ്റ് ട്രെയ്‌സിംഗും നടത്തുകയും എല്ലാ പോസിറ്റീവ് ആളുകളെയും ഐസോലേറ്റ് ചെയ്യുകയും വേണം. ഈ രീതി മുമ്പ് വിജയകരമായിരുന്നു. രോഗവ്യാപനം തടയുന്നതിനോടൊപ്പം തന്നെ വാക്സിനേഷനും പ്രാധാന്യം നൽകണം.

അടിച്ചിട്ട മുറികളിൽ കൊവിഡ് വളരെ വേഗത്തിൽ വ്യാപിക്കുമെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനുശേഷം ആളുകൾ വളരെ സാമൂഹിക അകലം പാടെ മറന്ന് കൊണ്ട് പലവിധ ഒത്തുകൂടലുകളും വീടുകളിൽ നടത്തി തുടങ്ങി. ഇത് രോഗവ്യാപനത്തിന് കാരണമായി. ഈ സാഹചര്യത്തിലാണ് പബ്ബുകളും റസ്റ്റോറന്റുകളും അടയ്ക്കുകയും നൈറ്റ് കർഫ്യൂ ഉൾപ്പെടെയുള്ളവ നടപ്പാക്കുകയും ചെയ്യുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ തന്നെ നടക്കണമെന്നതിനാലാണ് പകൽ സമയങ്ങളിൽ ലോക് ഡൗൺ നടപ്പാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

മനസ്സിലാക്കേണ്ട ആദ്യത്തെ തത്വം, രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങൾ ആദ്യ തരംഗത്തേക്കാൾ തീവ്രമാണ് എന്നതാണ്.അതേസമയം ആദ്യ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി ആളുകളുടെ മരണ സംഖ്യ ഈ ഘട്ടത്തിൽ കുറവാണ്. വാക്സിനുകൾ സ്വീകരിച്ച് തുടങ്ങിയതും ഇതിന് ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.ഹേർഡ് ഇമ്മ്യൂണിറ്റി ആർജിച്ചെടുക്കുകയെന്നത് ഒരു തെറ്റായ ചിന്താഗതിയാണെ്നും വാക്സിനേഷനാണ് കേസുകൾ കുറയ്ക്കാനുള്ള പ്രഥമ വഴിയെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റൈലിഷായി നോറ ഫത്തേഹി, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
covid two and three waves intensify, doctor warns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X