കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) മരിച്ചു

Google Oneindia Malayalam News

ദില്ലി; കൊവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു. റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) യാണ് മരിച്ചത്. ദില്ലി എയിംസിൽ ചികിത്സയിലായിരുന്നു. . രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് അംഗഡി.

സപ്റ്റംബർ 11 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലായിരുന്നു ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കതുടക്കത്തിൽ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനിലമോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

 suresh-angadi-1

കർണാടകയിലെ ബെലഗാവിയിൽ നിന്നുള്ള അംഗമാണ് അംഗഡി. അദ്ദേഹം നാല് തവണ ലോക്സഭ എംപിയായിരുന്നു. ബെലഗവിയിലെ കൊപ്പ ഗ്രാമത്തിൽ ജനിച്ച സുരേഷ് അംഗഡി ജില്ലയിലെ രാജ ലഖംഗൗഡ ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്.

മന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. കർണാടകയിൽ പാർട്ടിയെ ശക്തമാക്കാൻ കഠിനമായി പരിശ്രമിച്ച വ്യക്തിയായിരുന്നു അംഗ‍ഡി. എംപിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മന്ത്രിയായിരുന്നു അദ്ദേഹമെന്നും മോദി കുറിച്ചു.
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും മന്ത്രിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.

English summary
covid; Union Minister of State for Railways Suresh Angadi, passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X