രാജ്യത്ത് 24 മണിക്കൂറിനിടെ 2827 പേർക്ക് കൊവിഡ്; മരണ റിപ്പോർട്ട് ആശങ്ക; കണക്കുകൾ ഇങ്ങനെ
ഡൽഹി: ഇന്ത്യയിലെ കൊവിഡ് കേസുകൾ സംബന്ധിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2827 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 43,113,413 ആയി ഉയർന്നു.
ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 മരണങ്ങളാണ് രാജ്യത്ത് രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 5,24,181 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3230 ആണ്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 19,067 ആണ്. അതേസമയം, രോഗ മുക്തി നേടിയവരുടെ ആകെ എണ്ണം 4,25,70,165 ആയി മാറി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60% ഉം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.72% ഉം രേഖപ്പെടുത്തി. കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള കൊവിഡ് വാക്സിനേഷനും രാജയത്ത് തുടരുകയാണ്. ഇതുവരെ വാക്സിൻ ഡ്രൈവിന് കീഴിൽ ഇന്ത്യയിൽ നൽകിയ ഡോസുകൾ 190.83 കോടി കവിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
എന്നാൽ, ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ പ്രതിദിനം കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമായിരുന്നു. ബുധനാഴ്ച ഇന്ത്യയിൽ 2,897 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, ആകെ കേസുകളുടെ എണ്ണം 4,31,10,586 ആയി ഉയർന്നു. കൊവിഡ് വാക്സിനേഷൻ കവറേജ് 190.67 കോടി (1,90,67,50,631) കവിഞ്ഞു. 2,37,57,172 സെഷനുകളിലൂടെയാണ് ഇത് നേടിയതെന്ന് മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സജീവ കേസുകൾ 19,494 ആണ്. 54 മരണങ്ങൾ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,24,157 ആയി ഉയർന്നതായും കണക്കുകളിൽ വ്യക്തമാക്കുന്നു. ആകെ, അണുബാധകളുടെ 0.05 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം , രോഗ മുക്തി നിരക്ക് 98.74 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവുമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,66,935 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.22 ശതമാനം ആയിരുന്നു ഇന്നലെ. അതേസമയം, കോവിഡ് വാക്‌സിൻ മുൻകരുതൽ ഡോസിന്റെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രം ആലോചന നടത്തുകയാണ്. വിദേശത്തേക്ക് യാത്ര ചെയുന്നവരെയാകും ഇതിന് വേണ്ടി പരിഗണിക്കുക. ഇന്ത്യയിൽ ഒമ്പത് മാസത്തെ കാത്തിരിപ്പിന് മുൻപ് മുൻകരുതൽ ഡോസ് നൽകാനാണ് ലക്ഷ്യമിടുന്നത്.
കോണ്ഗ്രസില് എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്
നിലവിൽ, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ട്. രാജ്യത്ത് 2022 ജനുവരി 10 മുതൽ ആയിരുന്നു ആരോഗ്യ, മുൻനിര തൊഴിലാളികൾക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് വാക്‌സിൻ മുൻകരുതൽ ഡോസുകൾ നൽകാൻ തുടങ്ങിയത്.