Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിനേഷന് എന്ന് പൂർത്തിയാകുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല: കേന്ദ്ര സർക്കാർ

എന്നിരുന്നാലും ഡിസംബറോടെ 18 വയസിന് മുകളിലുള്ളവർക്കെല്ലാം വാക്സിൻ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം രേഖമൂലം ലോക്‌സഭയെ അറിയിച്ചു

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിനേഷൻ രാജ്യത്താകമാനും പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. എന്നാൽ ഈ പ്രക്രിയ എന്ന് തീരുമെന്ന കൃത്യമായ ഒരു സമയം പറയാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. എന്നിരുന്നാലും ഡിസംബറോടെ 18 വയസിന് മുകളിലുള്ളവർക്കെല്ലാം വാക്സിൻ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം രേഖമൂലം ലോക്‌സഭയെ അറിയിച്ചു.

vaccine

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് എംപി മാല റോയിയും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. 2021 ഡിസംബറോടെ എല്ലാ മുതിർന്നവർക്കും പൂർണ്ണമായി വാക്സിനേഷൻ നൽകുമോയെന്നായിരുന്നു ഇവർ പാർലമെന്റിൽ ഉന്നയിച്ച ചോദ്യം.

2021 ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ മൊത്തം 135 കോടി ഡോസ് കോവിഡ് -19 വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. ആഭ്യന്തര വാക്സിൻ നിർമ്മാതാക്കൾ കരാറുകളിൽ ഏർപ്പെടാൻ കാലതാമസമുണ്ടായിട്ടില്ലെന്നും കോവിഡ് -19 വാക്സിനേഷൻ പദ്ധതിക്കായി ഇതുവരെ 9,725.15 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.

Recommended Video

cmsvideo
    കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

    അതേസമയം ഫൈസർ വാക്സിൻ രാജ്യത്ത് ലഭ്യമാക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും എത്രയും വേഗം വാക്‌സിൻ നൽകുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ രാഷ്‌ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+