വണ്ണമുള്ളവരില്‍ കൊവിഡ് വാക്‌സിന്‍ ഫലപ്രദമായേക്കില്ലെന്ന് ആരോഗ്യവിദഗ്‌ധര്‍
ബംഗളൂരു: അമിത വണ്ണമുള്ളവരില്‍ കൊവിഡ് വാക്‌സിന്‍ വേണ്ടത്ര ഫല്രദമായെക്കില്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍. കൊവിഡ് വാക്‌സിന്‍ തടിയുള്ളവരില്‍ വേണ്ടത്ര രീതിയില്‍ ഫലപ്രദമായേക്കില്ല എന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിരീക്ഷണം. അമിത വണ്ണം പ്രതിരോധശേഷിയേ ബാധിക്കുന്നതിനാലാണ് ഇത്തരമൊരു സാധ്യതയെ ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അമിത വണ്ണവും വാക്‌സിനും തമ്മിലുള്ള ഈ വൈരുധ്യത്തെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ആസ്റ്റര്‍ സിഎംഐ ഹോസ്‌പിറ്റലിലെ പകര്‍ച്ച വ്യാധി വിദഗ്‌ധ ഡോ. സ്വാതി രാജഗോപാല്‍ അഭിപ്രായപ്പെടുന്നു.അമിത വണ്ണമുളളവരില്‍ വാക്‌സിന്റെ പ്രവര്‍ത്തനം വ്യത്യസ്ഥമായിരിക്കും എന്തായാലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് സ്വാതി രാജഗോപാല്‍ പറഞ്ഞു.
കര്‍ണാടകയില്‍ 43വയസുകാരനായ ബല്ലാരി സ്വദേശി വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം മരണപ്പെട്ടിരുന്നു. ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചത്. അമിത വണ്ണമാകാം വാക്‌സിന് ശേഷം ഇദ്ദേഹത്തിന് ഹൃദായാഘാതം ഉണ്ടാകാന്‍ കാരണമായതെന്ന് ബംഗളൂരു അപ്പോളോ ഹോസ്‌പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ ആരോഗ്യ വിദഗ്‌ധന്‍ ഡോ. രവീന്ദ്ര മേത്ത അഭിപ്രായപ്പെട്ടു. ആളുകളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വാക്‌സിന്റെ ഫലപ്രാപ്‌തിയെപ്പറ്റി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വണ്ണമുള്ളര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല അദ്ദേഹം പറഞ്ഞു.
എന്നാല്‍ വണ്ണമുള്ളവരിലും ഇല്ലാത്തവരിലും വാക്‌സിന്‍ ഒരു പോലെ ഫലപ്രദമാണെന്ന് മണിപ്പാല്‍ ഹോസ്‌പിറ്റലിലെ ആരോഗ്യ വിദഗ്‌ധന്‍ ഡോ. സുമിത് തല്‍വാര്‍ അഭിപ്രായപ്പെട്ടു. ഫൈസര്‍ വാക്‌സിന്‍ എല്ലാത്തരം ഗ്രൂപ്പുകളിലും 95 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്തായാലും തടിയുള്ളവില്‍ വാക്‌സിന്‍ ഡോസ് കൂടുതല്‍ എടുക്കേണ്ടി വരുമോയെന്നത് സംശയമാണ് എന്നാല്‍ അവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം ഡോക്ടര്‍ സുമിത് തല്‍വാര്‍ പറയുന്നു