എല്ലാവർക്കും സൗജന്യമല്ല, കൊവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ മുൻനിര പ്രവർത്തകർക്ക് സൗജന്യമെന്ന് ആരോഗ്യമന്ത്രി
ദില്ലി: കൊവിഡ് വാക്‌സിന്‍ രാജ്യത്ത് സൗജന്യമായിരിക്കും എന്നുളള പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സൗജന്യമായിരിക്കും എന്ന് ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് രാജ്യത്താകെ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞത്.
പ്രസ്താവന വന്‍ വാര്‍ത്ത ആയതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തത വരുത്തി രംഗത്ത് വന്നത്. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായിരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുക.

ഇതില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ജൂലൈയിലാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍ നടക്കുക. ഈ ഘട്ടത്തില്‍ 27 കോടിയോളം പേര്‍ക്കും വാക്‌സിന്‍ വിതരണം നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള വാക്‌സിന് അനുമതി നല്‍കുന്നതിന് പ്രൊട്ടോക്കോളില്‍ ഒരു വെട്ടുവീഴ്ചയും കേന്ദ്ര സര്‍ക്കാര്‍ വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ കൊവിഡ് വാക്‌സിന്റെ സുരക്ഷിതത്വത്തേയും ഫലത്തേയും സംബന്ധിച്ചുളള അപവാദ പ്രചാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന് ജനങ്ങളോട് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications