കൊവിഡ് വാക്സിൻ നിർബന്ധമാക്കില്ല, വിതരണത്തിന് തയ്യാറെടുത്ത് ഇന്ത്യ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
ദില്ലി; കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ആരേയും നിർബന്ധിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയിൽ പുറത്തിറക്കുന്ന വാക്സിൻ മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിൻ പോലെ ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കൊവിഡ് വാക്സിൻ വിതരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും കേന്ദ്രമന്ത്രാലയം പങ്കുവെച്ചു.

വാക്സിന്‍ സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് അവരവരുടെ തീരുമാനമാണ്.
എന്നിരുന്നാലും വാക്സിന്റെ മുഴുവന്‍ ഡോസും സ്വീകരിക്കുന്നത് തന്നെയാണ് അനുയോജ്യം. അവരവരെ സുരക്ഷിതരാക്കുവാനും ഒപ്പം കുടുംബത്തിലും ഒപ്പവുമുള്ള അടുത്ത ആളുകള്‍ക്ക് രോഗം പകരുന്നത് കുറയ്ക്കുവാനും ഇത് സഹായിക്കും. മന്ത്രാലയം ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.
വാക്‌സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രാലയം അറിയിച്ചു.
നിലവില്‍ ആറു വാക്സിനുകളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.
ഐഎസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്സിന്‍, സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്സിൻ, ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് ഉത്പാദിപ്പിച്ച കൊവിഷീൽഡ്,
നോവോവാക്സും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന വാക്സിൻ, റഷ്യൻ വാക്സിനായ സ്പുട്നിക് അഞ്ച് (ഇന്ത്യൻ കമ്പനിയായ ഡോ. റെഡ്ഡീസ് ആണ് ഇത് ഉത്പാദിപ്പിക്കുന്നത്), യുഎസ്എയിലെ എംഐറ്റിയുമായി ചേര്‍ന്നുള്ള ബയോളജിക്കൽ ഇ വാക്സിന്‍ എന്നിവയാണവ,
ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്സിൻ വിപണിയിലെത്തിക്കുന്നതിനാല്‍ അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പു വരുത്തി മാത്രമേ റെഗുലേറ്ററി ബോഡി വാക്സിന്‍ അംഗീകരിക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
മറ്റ് വാക്സിനുകളുടെ പാര്‍ശ്വഫലങ്ങള്‍ പോലെ തന്നെ ചില വ്യക്തികളില്‍ ചെറിയ പനിയും കുത്തിവെയ്പ്പെടുത്ത സ്ഥലങ്ങളില്‍ വേദന തുടങ്ങിയവും അനുഭവപ്പെട്ടേക്കാം.
വാക്സിൻ സംബന്ധമായ പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ എടുത്താല്‍ മാത്രമേ വാക്സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാവുകയുള്ളു. ക്യാൻസർ, പ്രമേഹം, രക്താധിമർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആർക്കും കോവിഡ് -19 വാക്സിൻ എടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു.വാക്‌സിൻ എല്ലാവർക്കും ഒരേസമയം നൽകുമോ എന്ന ചോദ്യത്തിന്
വാക്സിന്റെ ലഭ്യതയെ അടിസ്ഥാനമാക്കി പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ സർക്കാർ മുൻഗണനാ ഗ്രൂപ്പുകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications