Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് സ്ഥിതി എന്താകും?; തന്ത്രപരമായ പരിശോധനകൾ വേണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

കൊവിഡ് സ്ഥിതി എന്താകും?; തന്ത്രപരമായ പരിശോധനകൾ വേണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

ഡൽഹി: സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനകൾ വേഗത്തിലാക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രം. രാജ്യത്ത് കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇത് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന കുറയുന്നു. മഹാമാരിയുടെ ഫലപ്രദമായ വിവരങ്ങൾ ഉറപ്പാക്കുന്നതിലൂടെ ശരിയായ നടപടിയെടുക്കാൻ സാധിക്കുമെന്നും അതിനായി പരിശോധന ശക്തമാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഈ നിർദ്ദേശം സംബന്ധിച്ച് കത്ത് അയച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആർതി അഹൂജയാണ് കത്ത് അയച്ചത്.

1

ഈ നിർദ്ദേശം ഉടനടി ശ്രദ്ധിക്കണമെന്നും നിർദ്ദിഷ്ട മേഖലകളിലെ കേസുകളുടെ എണ്ണം കണക്കിലെടുത്ത് തന്ത്രപരമായി കൊവിഡ് പരിശോധന വർദ്ധിപ്പിക്കണം എന്നും കത്തിൽ വ്യക്തമാക്കുന്നു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) ആശങ്കയുടെ വകഭേദമായി നിശ്ചയിച്ചിട്ടുള്ള ഒമൈക്രോൺ നിലവിൽ രാജ്യത്തുടനീളം വ്യാപിക്കുന്നുണ്ടെന്ന് കേന്ദ്രം എടുത്തു പറഞ്ഞു. ", ഐ സി എം ആർ പോർട്ടലിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിന്ന് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന കുറഞ്ഞതായി കാണിക്കുന്നു," കത്തിൽ പരാമർശിക്കുന്നു.

2

കൂടാതെ, മഹാമാരി മാനേജ്മെന്റിനുള്ള ഒരു പ്രധാന തന്ത്രമായി കൊവിഡിന്റെ പരിശോധന തുടരുന്നു. ഇത്തരം പരിശോധനയിലൂടെ പുതിയ ക്ലസ്റ്ററുകളും അണുബാധയുടെ പുതിയ ഹോട്ട്‌സ്‌പോട്ടുകളും തിരിച്ചറിയാൻ സഹായിക്കുന്നു, ഇതിന് പുറമെ, കണ്ടെയ്‌ൻമെന്റ് സോണുകൾ സജ്ജീകരിക്കൽ, കോൺടാക്റ്റ് ട്രെയ്‌സിംഗ്, ക്വാറന്റൈനിംഗ്, ഐസൊലേഷൻ തുടങ്ങിയ നിയന്ത്രണത്തിനുള്ള നടപടികൾ സുഗമമാക്കാനും കൊവിഡ് പരിശോധന സഹായിക്കുന്നു.

3

അതേസമയം, "രോഗം ബാധിച്ചവരുടെയും ലക്ഷണങ്ങളുളളവരുടെയും പ്രദേശങ്ങൾ തന്ത്രപരമായ പരിശോധനയിലൂടെ കണ്ടെത്തണം. എന്നാൽ, ഗുരുതരമായ രോഗ വ്യാപനം ഒഴിവാക്കാനാകും," മിസ് അഹൂജ പറഞ്ഞു. രോഗ ലക്ഷണങ്ങൾ ഉള്ള എല്ലാവരെയും പരിശോധിക്കണം. ലബോറട്ടറി സ്ഥിരീകരിച്ച കേസുകളുടെ അപകടസാധ്യതയുള്ള എല്ലാ കോൺടാക്റ്റുകളും പരിശോധിക്കണം. അദ്ദേഹം പറഞ്ഞു.

4

എന്നാൽ, കഴിഞ്ഞയാഴ്ച ഐ സി എം ആർ പുതുക്കിയ മാർഗ്ഗ നിർദ്ദേശത്തെ തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ കത്ത്. കോവിഡ്-19 പരിശോധന നടത്തേണ്ടതില്ല എന്ന സാഹചര്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതായി കാണപ്പെട്ടു. നിർദ്ദേശങ്ങൾ ഡൽഹി ഉൾപ്പെടെ നിരവധി നഗരങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് എത്തിയ ആളുകളെ പിന്തിരിപ്പിക്കാൻ ഇടയാക്കി.

5

ഉയർന്ന അപകട സാധ്യതയുള്ള, രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾ, ഹോം ഐസൊലേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ, കോവിഡ് - 19 സൗകര്യത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗികൾ, അന്തർ സംസ്ഥാന ആഭ്യന്തര യാത്ര നടത്തുന്ന വ്യക്തികൾ എന്നിവരുടെ കോൺടാക്റ്റുകൾ പരിശോധിക്കേണ്ടതില്ലെന്ന്. ഐസിഎംആർ പറഞ്ഞിരുന്നു.

6

അതേസമയം, ഇന്ത്യയിൽ ഇതുവരെ 3.76 കോടി കൊറോണ വൈറസ് കേസുകളും 4.86 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്നലെ 2,38,018 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ കോവിഡ് കേസുകളിൽ ഇന്നലെ നേരിയ കുറവാണ് രേഖപ്പെടുത്തിരുന്നത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 2.58 ലക്ഷം പ്രതിദിന കേസുകളേക്കാൾ 7 ശതമാനം കുറവാണ് ഇന്നലെ പുറത്തു വിട്ട റിപ്പോർട്ടുകൾ. ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നത്.

7

അതേ സമയം, ഇന്നലെയുളള റിപ്പോർട്ട് പ്രകാരം, 310 പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 486,761 ആയി. എന്നാൽ, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 3.75 കോടിയാണ്. ഇതിൽ ഒമൈക്രോൺ വകഭേദ കേസുകൾ 8,891 ആണ്. ഡൽഹി അടക്കമുള്ള പലയിടത്തും രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോട്ടുകൾ കാണിക്കുന്നു. കഴിഞ്ഞ മണിക്കൂറിനിടെ 12,528 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്.

8

സജീവമായ കേസുകൾ 4.62 ശതമാനമാണ്. അതേസമയം രോഗമുക്തി നിരക്ക് 94.09 ശതമാനമായി കുറഞ്ഞിരുന്നു. ഏകദേശം രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് ഒരു ലക്ഷത്തിൽ താഴെ കേസുകൾ കുറഞ്ഞ റിപ്പോർട്ട് ചെയ്തത്. പ്രതിദിന അണുബാധകൾ 20,071 ആയി ഇന്നലെ കുറഞ്ഞിരുന്നു. അതേ സമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.41 ശതമാനത്തിൽ നിന്ന് 14.43 ശതമാനം ആണ്. സജീവമായ കേസുകൾ ഇപ്പോൾ 17,36,628 ആണ്. അതേസമയം വീണ്ടെടുക്കൽ 35 ദശലക്ഷത്തിലധികം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 157,421 ആളുകൾക്ക് രോഗം ഭേദമായി. വീണ്ടെടുക്കൽ നിരക്ക് നിലവിൽ 94.09 ശതമാനമാണ്.

9

24 മണിക്കൂറിനിടെ 8,891 പുതിയ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം 37,180,271 ആയി ഉയർന്നു. ഇത് രാജ്യത്തുടനീളമുള്ള കോവിഡ് രോഗ ബാധിതരെ സ്വയം നിരീക്ഷണത്തിലേയ്ക്ക് തള്ളിവിടുന്നു. എന്നാൽ, രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവടങ്ങളിലാണ്. അതേസമയം മറ്റ് പല നഗരങ്ങളിലും കുതിച്ചു ചാട്ടം രേഖപ്പെടുത്തുന്നുണ്ട്.

9

അതേസമയം, കേരളത്തിൽ സ്ഥിതി രൂക്ഷമായി മാറുകയാണ്. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. എന്തൊക്കെ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് സ്വീകരിക്കണമെന്നും യോഗത്തിൽ ചർച്ച ചെയ്യും. പല ജില്ലകളിലെയും സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുക. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ചേരും.

10

സ്ഥിതി പ്രതികൂലമാകുന്ന സാഹചര്യത്തിൽ സ്ഥിതി രൂക്ഷമാകുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ അടക്കം ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. പ്രതിദിനം 3000 പേർക്ക് മാത്രമാക്കി ദർശനം ചുരുക്കി. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ഇനി മുതൽ ദർശനം. ക്ഷേത്രത്തിലെ വിവാഹത്തിന് 10 പേർ മാത്രം പങ്കെടുക്കാം എന്ന നിർദ്ദേശവും വന്നു. ഫോട്ടോഗ്രാഫർമാർ രണ്ടു പേർ മാത്രമേ ആകാൻ പാടുളളൂ എന്ന നിർദ്ദേശവും ഉണ്ട്. ക്ഷേത്രത്തിൽ കുട്ടികൾക്കുളള ചോറൂണ് വഴിപാട് നിർത്തി വച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+