കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഷീല്‍ഡ് രണ്ടാം ഡോസിന് രജിസ്റ്റര്‍ ചെയ്യാനാകുക 12 ആഴ്ചകള്‍ക്ക് ശേഷം; കൊവിന്‍ പോര്‍ട്ടല്‍ പുനക്രമീകരിച്ചു

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെതിരായ കോവിഷീല്‍ഡ് വാക്സിനുള്ള ഡോസ് ഇടവേളയിലെ മാറ്റം 12-16 ആഴ്ചകളായി പ്രതിഫലിപ്പിക്കുന്നതിനായി കോവിന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍ വീണ്ടും ക്രമീകരിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസിന് ഇനി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക 12 ആഴചകള്‍ക്ക് ശേഷമായിരിക്കും.

covid

ഡോ. എന്‍. കെ. അറോറ അധ്യക്ഷനായ കോവിഡ് വിദഗ്ദ സമിതിയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ദൂരം 12-16 ആഴ്ച വരെ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. മേയ് 13നാണ് ഇക്കാര്യം അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യം കേന്ദ്രഭരണ പ്രദേശങ്ങളെയും സംസ്ഥാന സര്‍ക്കാരുകളെയും അറിയിച്ചിരുന്നു.

വാക്‌സിന്റെ ഇടവേളയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ഇപ്പോള്‍ കോവിന്‍ പോര്‍ട്ടലില്‍ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതുകൊണ്ട് വാക്‌സിന്‍ സ്വീകരിച്ചയാള്‍ ആദ്യ ഡോസ് തീയതിക്ക് ശേഷമുള്ള കാലയളവ് 84 ദിവസത്തില്‍ കുറവാണെങ്കില്‍ ഓണ്‍ലൈന്‍ വഴി രണ്ടാമത്തെ ഡോസിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ആദ്യ ഡോസ് കഴിഞ്ഞ് 84 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് ബുക്ക് ചെയ്യാന്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Recommended Video

cmsvideo
High Court against central government | Oneindia Malayalam

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

ഇടവേള മാറ്റുന്നതിനുമുമ്പ് കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസിനായി ബുക്ക് ചെയ്ത ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകള്‍ മാനിക്കപ്പെടണമെന്നും ഇക്കാര്യത്തില്‍ ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവര്‍ത്തിച്ചു.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
CoviShield can register for a second dose after 12 weeks; CoWIN portal has been reconfigured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X