കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശു അമ്മയാണ്, പുണ്യമാണ്..ചിലർക്ക് പശുവിനെ കുറിച്ച് പറയുന്നത് കുറ്റം; പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി; പശു അനേകം ആളുകൾക്ക് മാതാവും പുണ്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം കന്നുകാലികളെ ആശ്രയിച്ചാണെന്ന് പശുവിനെ പാപമായി കാണുന്നവർ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസി മണ്ഡലത്തില്‍ 870 കോടിയോളം ചെലവുവരുന്ന 22 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മോദി.

narendra-modi3-1589784721-1601126248-1601129595-1639246322.jpg -Properties

പശുക്കളെ കുറിച്ച് സംസാരിക്കുന്നത് ചിലർക്ക് കുറ്റകരമാണ്. പശുക്കളെ നാം അമ്മമാരായി ബഹുമാനിക്കുന്നുണ്ട്.പശുകളെയും -എരുമകളെയും കളിയാക്കുന്ന ആളുകൾ, രാജ്യത്തെ 8 കോടി കുടുംബങ്ങളുടെ ഉപജീവനമാർഗം നടത്തുന്നത് ഇത്തരം കന്നുകാലികളാണെന്ന വസ്തുത മറക്കുന്നു.

ഇന്ത്യയുടെ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുക എന്നത് ഞങ്ങളുടെ സർക്കാരിന്റെ മുൻ‌ഗണനകളിലൊന്നാണ്. ‌കന്നുകാലികൾക്കിടയിലെ കുളമ്പുരോഗത്തിനുള്ള രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ പാലുൽപ്പാദനം 6-7 വർഷം മുമ്പുള്ളതിനേക്കാൾ 45 ശതമാനം വർദ്ധിച്ചു. ഇന്ന് ലോകത്തെ പാലിന്റെ 22 ശതമാനവും ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. "ഇന്ന് യുപി രാജ്യത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മാത്രമല്ല, ക്ഷീരമേഖലയുടെ വിപുലീകരണത്തിലും മുന്നിലാണ് എന്നതിൽ തനിക്ക് സന്തോഷമുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.

കർഷകരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിൽ ക്ഷീരമേഖല, മൃഗസംരക്ഷണം, ധവള വിപ്ലവത്തിന്റെ പുതിയ മുന്നേറ്റം എന്നിവയെ കുറിച്ച് മോദി വാചാലനായി. ഒന്നാമതായി ദശലക്ഷത്തിലധികം വരുന്ന രാജ്യത്തെ ചെറുകിട കർഷകർക്ക് മൃഗസംരക്ഷണം അധിക വരുമാനത്തിന്റെ വലിയ സ്രോതസ്സായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതായി ഇന്ത്യയുടെ പാലുൽപ്പന്നങ്ങൾക്ക് വിദേശത്ത് ഒരു വലിയ വിപണിയുണ്ട്, അതിൽ വളരാൻ വളരെയധികം സാധ്യതയുണ്ട്. മൂന്നാമതായി, സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും അവരുടെ സംരംഭകത്വം തുടരുന്നതിനുമുള്ള മികച്ച മാർഗമാണ് മൃഗസംരക്ഷണം . നാലാമത്തേത്, ബയോഗ്യാസ്, ജൈവകൃഷി, പ്രകൃതി കൃഷി എന്നിവയ്ക്ക് കന്നുകാലികൾ വലിയ അടിത്തറയാണ്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് രാജ്യത്തിനായി ഒരു ഏകീകൃത സംവിധാനം പുറപ്പെടുവിച്ചു. സർട്ടിഫിക്കേഷനായി കാമധേനു പശുക്കളെ ഉൾപ്പെടുത്തി ഒരു സംയോജിത ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ഈ തെളിവും ഈ ലോഗോയും ദൃശ്യമായാൽ, പരിശുദ്ധി തിരിച്ചറിയുന്നത് എളുപ്പമാകുമെന്നും ഇന്ത്യയുടെ പാൽ ഉൽപന്നങ്ങളുടെ വിശ്വാസ്യത വർദ്ധിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

പ്രകൃതി കൃഷിക്കുമുള്ള ഊന്നൽ തുടരവേ, കാലം മാറിയതോടെ പ്രകൃതിദത്ത കൃഷിയുടെ വ്യാപ്തി കുറയുകയും രാസകൃഷി പ്രബലമാവുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . "ഭൂമിയുടെ പുനരുജ്ജീവനത്തിന്, നമ്മുടെ മണ്ണിനെ സംരക്ഷിക്കാൻ, വരും തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ, നാം ഒരിക്കൽ കൂടി പ്രകൃതി കൃഷിയിലേക്ക് തിരിയണം. ഇതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി കൃഷിയും ജൈവ വിളകളും സ്വീകരിക്കാൻ പ്രധാനമന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു. നമ്മുടെ കൃഷിയെ ആത്മനിർഭർ ആക്കുന്നതിന് ഇത് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
'പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല'; ഹര്‍ജിക്കാരന് പിഴ | Oneindia Malayalam ചുമത്തി

English summary
cow is the mother, the sacred..some people are guilty of talking about the cow; Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X