കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കൊലപാതകങ്ങള്‍ മോദി വന്നതിന് ശേഷം; മുസ്ലിംകളെ ലക്ഷ്യമിട്ട്, കണക്കുകള്‍ ഇതാ!!

ഞെട്ടിപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്. ഇതുവരെ നടന്ന പശുവാദികളുടെ ആക്രമണങ്ങളില്‍ ഇരകള്‍ക്കെതിരേയാണ് കൂടുതലും കേസെടുത്തിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ബീഫിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും മുസ്ലിംകള്‍ക്കെതിരേ ആയിരുന്നു. ഇക്കാലയളവില്‍ മൊത്തം 63 ആക്രമണങ്ങളാണ് ബീഫിന്റെ പേരിലുണ്ടായത്. ഇതില്‍ 28 പേരാണ് കൊല്ലപ്പെട്ടതെന്നും ഇഗ്ലീഷ് മാധ്യമങ്ങളുടെ കണ്ടന്റ് അനാലിസിസ് വിഭാഗമായ ഇന്ത്യാസ്‌പെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമാണ്. 32 ആക്രമണങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ 25 വരെയുള്ള കണക്കുകളാണ് ഇന്ത്യാസ്‌പെന്റ് പുറത്തുവിട്ടിരിക്കുന്നത്.

24 പേരും മുസ്ലിംകള്‍

24 പേരും മുസ്ലിംകള്‍

ഏഴ് വര്‍ഷത്തിനിന്റെ ബീഫ് വിഷയത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 24 പേരും മുസ്ലിംകളാണ്. 124 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും ആരോപണങ്ങളുടെ പേരിലായിരുന്നു. യാഥാര്‍ഥ്യം മനസിലാക്കാതെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

പശുവിവാദം കത്തുന്നു

പശുവിവാദം കത്തുന്നു

പശുവിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് ഇന്ത്യാസ്‌പെന്റ് പുറത്തുവിടുന്നത്. ദേശീയതലത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഒരു സമഗ്ര റിപ്പോര്‍ട്ടില്ല. ഈ വര്‍ഷം പശുവിന്റെ പേരിലുണ്ടായ ആക്രമണങ്ങള്‍ 20 എണ്ണമാണ്. 2016നേക്കാള്‍ 75 ശതമാനം അധികമാണിത്.

ബലാല്‍സംഗവും നടന്നു

ബലാല്‍സംഗവും നടന്നു

സംഘം ചേര്‍ന്ന് അടിച്ചുകൊല്ലല്‍, പശുസംരക്ഷകരുടെ ആക്രമണം, മോഷ്ടിച്ചെന്നാരോപിച്ചുള്ള ആക്രമണം എന്നിവയ്ക്ക് പുറമെ ബലാല്‍സംഗം വരെ പശുവിന്റെ പേരില്‍ നടന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ദില്ലി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ കൂടുതല്‍ നടന്നത്.

ദക്ഷിണേന്ത്യയില്‍ കര്‍ണാടക

ദക്ഷിണേന്ത്യയില്‍ കര്‍ണാടക

ദക്ഷിണേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ കുറവാണ്. ഈ രണ്ട് മേഖലകളില്‍ കൂടി 13 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ആറെണ്ണം കര്‍ണാടകയിലാണ്. ഈ വര്‍ഷം ഏപ്രില്‍ 30ന് അസമില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം മാത്രമാണ് വടക്ക് കിഴക്കന്‍ മേഖലകളിലുണ്ടായത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍

63ല്‍ പകുതിയിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. എട്ടെണ്ണം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും. എസ്പി, എഎപി, പിഡിപി എന്നിവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളുണ്ടായി.

2016നെ മറികടന്ന് 2017

2016നെ മറികടന്ന് 2017

2010 മുതല്‍ 2017 ജൂണ്‍ വരെയുള്ള കണക്കുകളാണ് ഇന്ത്യാസ്‌പെന്റ് പുറത്തുവിട്ടിരിക്കുന്നത്. ഇക്കാലയളവില്‍ 63 ആക്രമണങ്ങളാണ് നടന്നത്. ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് 2016ലായിരുന്നു. എന്നാല്‍ ഈ വര്‍ഷം പകുതിയ ആയപ്പോള്‍ തന്നെ 2016നെ മറികടന്നിട്ടുണ്ട്.

കേസെടുത്തത് ഇരകള്‍ക്കെതിരെ

കേസെടുത്തത് ഇരകള്‍ക്കെതിരെ

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത മറ്റൊന്നാണ്. ഇതുവരെ നടന്ന പശുവാദികളുടെ ആക്രമണങ്ങളില്‍ ഇരകള്‍ക്കെതിരേയാണ് കൂടുതലും കേസെടുത്തിരിക്കുന്നത്. അഞ്ചിലൊന്ന് സംഭവങ്ങളിലും ഇരകളാണ് പ്രതികളും അറസ്റ്റിലായവരും. വെറും അഞ്ച് ശതമാനം കേസുകളില്‍ മാത്രമാണ് അക്രമികള്‍ അറസ്റ്റിലായിട്ടുള്ളത്. 23 കൊലപാതക കേസുകളില്‍ പ്രതികള്‍ വിഎച്ച്പി, ബജ്‌റംഗ്ദള്‍, ഗോരക്ഷക് സമിതി എന്നിവയുടെ പ്രവര്‍ത്തകരാണ്.

English summary
Muslims were the target of 51% of violence centred on bovine issues over nearly eight years (2010 to 2017) and comprised 86% of 28 Indians killed in 63 incidents, according to an IndiaSpend content analysis of the English media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X