കോണ്‍ഗ്രസില്ലാതെ വര്‍ഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമല്ല!!! സിപിഐ ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കും!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസില്ലാതെ വര്‍ഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ. ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സിപിഐ പറഞ്ഞു. നേരത്തെ സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം അംഗീകരിച്ച നിലപാടിന് വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലിൽ അംഗീകാരം നല്‍കും.

ട്രംപ് സിറിയൻ അഭയാർഥി!!!! അഭയാർഥി ജീവിതം ക്യാൻവാസിലാക്കി സറിയൻ കലാകാരൻ

ദയവായി മെട്രോയെ വിട്ടേക്ക്..ഇത് നിങ്ങള്‍ക്കുള്ളതല്ല..!! സലിം കുമാറിന്റെ ഉപദേശ ട്രോള്‍...!

സംഘപരിവാറിനെതിരെ പേരാടൻ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട വിശാല സഖ്യം വേണമെന്നാണ് സിപിഐ നിലപാട്. എന്നാൽ സിപിഎം നേരത്തെ ഇത് തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെയുള്ള ഒരു മതേതര സഖ്യം സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നു സിപിഐ വ്യക്തമാക്കി. കോണ്‍ഗ്രസ് ഇന്ത്യയില്‍ ഉടനീളമുള്ള മതേതര പാര്‍ട്ടിയാണെന്നും അവരെ ചേര്‍ക്കില്ലായെന്ന് എങ്ങനെ പറയുമെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.

cpi

കേളത്തിലടക്കമുള്ള സ്ഥലങ്ങളില്‍ സിപിഐയും കോണ്‍ഗ്രസും ഇരു ചേരിയിലാണ് പ്രവർത്തിക്കുന്നത്. ദേശീയ സഖ്യത്തിന് കോണ്‍ഗ്രസുമായി സിപിഐ ഒന്നിക്കുമ്പോള്‍ കേരളത്തലടക്കമുള്ള ഇടതുമുന്നണി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകുമെന്ന് നേതാക്കള്‍ക്കിടയില്‍ ആശങ്ക വളർത്തുന്നുണ്ട്.

English summary
Apart from the Congress, anti-communal front can not be possible say cpi.
Please Wait while comments are loading...