രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; എ വിജയരാഘവനെതിരെ സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനുവമായി സിപിഎം. തെരഞ്ഞെടുപ്പ് സമയത്ത് മുന്നണി കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നു എന്ന അഭിപ്രായമാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്.
വിജയരാഘവന്‍റെ പ്രസംഗം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിവെച്ചു കൊടുത്തത് വലിയ വീഴ്ച്ചയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിജയരാഘവന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും വിഷയത്തില്‍ സംസ്ഥാന ഘടകം വിശദീകരണം നല്‍കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. പ്രസംഗം വളച്ചൊടിച്ചതാണെന്നും ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ചെങ്കിലിും വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാൻ എ വിജയരാഘവന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications