യുപിയില്‍ പ്രതിപക്ഷം ഭിന്നിച്ചുതന്നെ; സിപിഎം പിന്തുണ എസ്പിക്ക്, കൂടെ ആര്‍എല്‍ഡിയും
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയെ പിന്തുണയ്ക്കും. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാദേശിക സഖ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സിപിഎം തീരുമാനം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. സിപിഎം ബംഗാള്‍ ഘടകം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.
അതേസമയം, ഉത്തര്‍ പ്രദേശില്‍ പ്രതിപക്ഷം ഭിന്നിച്ചുതന്നെ നില്‍ക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും മായാവതിയുടെ ബിഎസ്പിയും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദള്‍ എസ്പിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതോടെ ബിജെപിക്ക് ഏറെ ആശ്വാസകമായ രാഷ്ട്രീയ സാഹചര്യമാണുണ്ടായിരിക്കുന്നത്.

എസ്പി 300ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് അഖിലേഷ് യാദവിന്റെ വാദം. ഇതു തന്നെയാണ് ബിജെപിയുടെ കാര്യത്തില്‍ യോഗി ആദിത്യനാഥും പറയുന്നത്. കിഴക്കന്‍ യുപിയില്‍ ബിജെപിയുടെ വോട്ട് ബാങ്ക് ഇളക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ്. ഇവിടെ ബിജെപിയുമായി നേരത്തെ സഖ്യമുണ്ടായിരുന്ന എസ്ബിഎസ്പിയെ അദ്ദേഹം കൂടെ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് മേഖലയില്‍ കളംനിറയാനാണ് ബിജെപിയുടെ ശ്രമം. മെഡിക്കല്‍ കോളജ്, സര്‍വകലാശാല ക്യാംപസ്, എക്‌സ്പ്രസ് ഹൈവേ എന്നിവയെല്ലാം ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഎസ്പിയുടെ കാര്യം ഇത്തവണ കഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. ഒട്ടേറെ നേതാക്കള്‍ ബിജെപിയിലും എസ്പിയിലും ചേര്‍ന്നതോടെ ബിഎസ്പിയുടെ കരുത്ത് ചോര്‍ന്നിരിക്കുകയാണ്. ചിലരെ മായാവതി പുറത്താക്കുകയും ചെയ്തു. അതേസമയം, കോണ്‍ഗ്രസ് വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അത് എത്രത്തോളം വിജയകമാരുമെന്ന് പറയാനാകില്ല. പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. മോദിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി പ്രചാരണം കടുപ്പിക്കുന്നത്. ഒബിസി, ബ്രാഹ്മണ വോട്ടുകള്‍ പിടിക്കാന്‍ മോദിക്ക് സാധിക്കുമെന്ന് ബിജെപി കരുതുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്രചാരണത്തിലേക്ക് എല്ലാ പാര്‍ട്ടികളും കടന്നിരിക്കുകയാണ്. ഇത് പ്രചാരണത്തില്‍ ബിജെപിക്ക് മേല്‍ക്കൈ നല്‍കുമെന്ന് വിലയിരുത്തുന്നു.












Click it and Unblock the Notifications