കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആകെ 1226 സിപിഎമ്മുകാര്‍... അയ്യേ...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ചരിത്ര ജയം നേടിയതിന് പിന്നില്‍ തങ്ങളാണെന്നാണ് കേരളത്തിലെ ചില സിപിഎമ്മുകാര്‍ പറയുന്നത്. എന്നാല്‍ ദില്ലിയില്‍ സിപിഎമ്മിന് കിട്ടിയ വോട്ടിന്റെ കണക്ക് കണ്ടാല്‍ അവര്‍ തന്നെ നാണിക്കും.

31583 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ന്യൂദില്ലി മണ്ഡലത്തില്‍ നിന്ന് അരവിന്ദ് കെജ്രിവാള്‍ ജയിച്ചത്. 15 മണ്ഡലത്തില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ക്ക് ആകെ കിട്ടിയ വോട്ട് ഇതിന്‍റെ നാലില്‍ ഒന്ന് പോലും വരില്ലെന്നതാണ് രസകരമായ വസ്തുത.

CPM Flag

സിപിഎമ്മിന് മാത്രം കിട്ടിയ വോട്ട് വെറും 1226. മൂന്ന് മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടാണ് ഇത്. ഒരു സ്ഥാനാര്‍ത്ഥി പോലും ആയിരം വോട്ട് നേടിയില്ല. സിപിഎമ്മിന്റെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി കരാവല്‍ നഗറിലെ രഞ്ജിത് തിവാരിയാണ്. 712 വോട്ട്.

അഞ്ച് മണ്ഡലങ്ങളില്‍ സിപിഐ മത്സരിച്ചിട്ടുണ്ട്. 2393 വോട്ട് സ്വന്തമാക്കിയിട്ടുണ്ട് അവര്‍. ഏതാണ്ട് സിപിഎമ്മിന്റെ ഇരട്ടി.വെറും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച എസ് യുസിഐ പോലും സിപിഎമ്മിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അവര്‍ 1077 വോട്ടുകള്‍ നേടി.

ഇടതുപാര്‍ട്ടികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടിക്കാണ് തങ്ങളുടെ പിന്തുണ എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരുന്നത്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ജയിച്ചത് എഎപി സ്ഥാനാര്‍ത്ഥികള്‍ തന്നെ

English summary
CPM got only 1226 votes in Delhi Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X