കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ഹര്‍ജിയുമായി തരിഗാമിയും; കേന്ദ്ര നടപടി ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികള്‍

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമി സുപ്രീംകോടതിയിയെ സമീപിച്ചു. കശ്മീര്‍ താഴ് വരയില്‍ നിന്നുള്ള സിപിഎം നേതാവാണ് തരിഗാമി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പദവി എടുത്തുകളഞ്ഞ ശേഷം വീട്ടുതങ്കലിലാക്കിയ കശ്മീര്‍ നേതാക്കളില്‍ തരിഗാമിയും ഉണ്ടായിരുന്നു.

Tarigami

പിന്നീട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയുടെ അനുമതി വാങ്ങി ശ്രീനഗറിലെത്തി ഇദ്ദേഹത്തെ സന്ദര്‍ശിച്ചു. ആരോഗ്യനില മോശമാണെന്ന് സുപ്രീംകോടതിയെ യെച്ചൂരി അറിയിക്കുകയും ചെയ്തു. കോടതി ഇടപെട്ടതിനെ തുടര്‍ന്ന് തരിഗാമിയെ ദില്ലിയിലെ എയിംസിലെത്തിച്ച് ചികില്‍സിച്ചിരുന്നു.

ഈ മാസം 16ന് സുപ്രീംകോടതിയുടെ അനുമതിയോടെയാണ് അദ്ദേഹം തിരിച്ച് കശ്മീരിലേക്ക് പോയത്. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ നീക്കം നടത്തിയത്. കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ക്കൊപ്പം തരിഗാമിയുടെ ഹര്‍ജിയും പരിഗണിക്കും.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എംഡിഎംകെ നേതാവ് വൈക്കോ, കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇനാക്ഷി ഗാംഗുലി, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, ഡോക്ടര്‍ ഷമീര്‍ കൗള്‍, മലേഷ്യയിലെ പ്രവാസി വ്യവസായിയുടെ ഭാര്യ ആസിഫ മുബീന്‍ എന്നിവരാണ് കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഇവരുടെ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക.

English summary
CPM leader Yousuf Tarigami moves Supreme Court over Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X