രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്കി ഹര്ഭജന് സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍
ദില്ലി: പഞ്ചാബില്‍ അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. രാഷ്ട്രീയത്തിലേക്കെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും ഹര്‍ഭജനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് കാണുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് വന്‍ നേട്ടം കോണ്ഗ്രസിനുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചാബില്‍ വന്‍ ജനപ്രീതിയുള്ള താരമാണ് ഹര്ഭജന്. ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്ല വേരോട്ടവും ഇവിടെ രാഷ്ട്രീയത്തില്‍ ഉണ്ടാവാറുണ്ട്.

നവജ്യോത് സിംഗ് സിദ്ദു തന്നെ ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തിളങ്ങിയ നേതാവാണ്. അതുകൊണ്ട് ദേശീയ വിഷയങ്ങളില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഹര്ഭജന് സിംഗിനെ പോലുള്ള താരങ്ങളെ കോണ്‍ഗ്രസിന് ആവശ്യമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചത് കൊണ്ട് രാഷ്ട്രീയത്തില്‍ പ്രത്യേക സ്ഥാനം തന്നെ ഇവര്‍ക്കുണ്ടാവും. സിദ്ദു ഈ വികാരം മുതലെടുത്താണ് പഞ്ചാബില്‍ വലിയ നേതാവായത്. അതേ മോഡലില്‍ ഹര്ഭജന് സിംഗിനെ ഉയര്‍ത്തി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. ഹര്ഭജന് മത്സരിക്കാന്‍ വരെ കോണ്‍ഗ്രസ് സീറ്റ് റെഡിയാക്കി വെച്ചിട്ടുണ്ട്. ഹര്‍ഭജനെ കൊണ്ടുവരുന്നതിന് പിന്നില്‍ സിദ്ദുവിന് വലിയ ലക്ഷ്യങ്ങള്‍ ഒരുപാടുണ്ട്.

ഹര്‍ഭജനെ കൊണ്ടുവരുന്നതിലൂടെ ചരണ്‍ജിത്ത് സിംഗ് ചന്നിയെ ഒതുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഹര്ഭജന് ഒരുപാട് പോപ്പുലറായത് കൊണ്ട് അത് സാധ്യമാകും. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അനുമതി കൂടി ഇക്കാര്യത്തില്‍ സിദ്ദുവിന് വേണം. ഹര്‍ഭജന്റെ കാര്യത്തില്‍ അമരീന്ദര്‍ സിംഗും മറ്റ് നേതാക്കളും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്ന് നിരവധി തവണ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് ഹര്ഭജന്. അതുകൊണ്ട് അവിടേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഹര്ഭജന് വിജയസാധ്യതയുള്ള പാര്‍ട്ടിയെയാണ് തേടുന്നത്. എന്തുകൊണ്ടും അനുയോജ്യം കോണ്‍ഗ്രസാണെന്ന ഉപദേശമാണ് താരത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയത്തില്‍ ചേരുന്നതിനോട് തനിക്ക് ഒരു എതിര്‍പ്പും ഇല്ലെന്ന് ഹര്ഭജന് പറയുന്നു. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഹര്ഭജന് പറഞ്ഞു. പഞ്ചാബിനെ സേവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. അത് രാഷ്ട്രീയത്തിലൂടെയായിരിക്കുമോ അതോ മറ്റേതെങ്കിലും മാര്ഗത്തിലൂടെയായിരിക്കുമോ എന്ന് അറിയില്ലെന്നും ഹര്ഭജന് വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള രാഷ്ട്രീയക്കാരെ എനിക്കറിയാം. ഏത് പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പും ഞാന്‍ നിലപാട് വ്യക്തമാക്കും. പഞ്ചാബിന് എന്റെ സേവനം നല്‍കുക എന്നതിനാണ് പ്രാമുഖ്യം. അത് രാഷ്ട്രീയമാണെങ്കില്‍ അങ്ങനെയെന്നും ഹര്ഭജന് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് താരം പറയുന്നു.

പരിശീലനവും മെന്‍ഡറിംഗും ഹര്‍ഭജന്റെ മുന്നിലുള്ള ഓപ്ഷനാണ്. എന്നാല്‍ താരത്തിന്റെ മനസ്സ് മാറ്റാനായി സിദ്ദു ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹര്ഭജന് കോണ്‍ഗ്രസില്‍ ചേരാനാണ് സാധ്യത. ബിജെപിയില്‍ താന്‍ ചേരുമെന്ന കാര്യം തെറ്റാണെന്ന് നേരത്തെ ഹര്ഭജന് പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസില്‍ തന്റെ വിശ്വസ്തനായി ഹര്‍ഭജനെ മാറ്റാനുള്ള തന്ത്രമാണ് സിദ്ദുവിന് മുന്നിലുള്ളത്. നിലവില്‍ ഹൈക്കമാന്‍ഡിനോട് ഏറ്റുമുട്ടി വിജയം നേടിയിരിക്കുകയാണ് സിദ്ദു. രാഹുലിനോ പ്രിയങ്കയ്ക്കോ അദ്ദേഹം പറയുന്നത് എതിര്‍ക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഹര്ഭജന് വലിയൊരു പദവി തന്നെ നല്കാന് ഹൈക്കമാന്‍ഡ് തയ്യാറായേക്കും. ഇതിന് കോണ്‍ഗ്രസില്‍ എതിര്‍പ്പുകളുമില്ല.

അതേസമയം ഹര്ഭജന് മത്സരിക്കാനുള്ള സീറ്റും കോണ്‍ഗ്രസ് ഒരുക്കി വെച്ചിട്ടുണ്ട്. ജലന്ധര്‍ ജില്ലയിലുള്ള നാക്കോദാര് മണ്ഡലത്തില്‍ നിന്ന് താരം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണിത്. സിദ്ദുവാണ് ഈ സീറ്റ് ഹര്‍ഭജനാണ് നല്കാന് തയ്യാറായിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കും ഇതിനോട് എതിര്‍പ്പില്ല. പക്ഷേ സിദ്ദുവിന്റെ നീക്കങ്ങളെ കുറിച്ച് അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അതുകൊണ്ട് വളരെയധികം സൂക്ഷിക്കുന്നുണ്ട് ചന്നി. നിലവില്‍ ഹൈക്കമാന്‍ഡിന്റെ എല്ലാ പിന്തുണയും ചന്നിക്കുണ്ട്. ദളിത് മുഖ്യമന്ത്രി എന്ന തന്ത്രവും വിജയിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ അടക്കം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. അതിനെ നേരിടാന്‍ ഹര്‍ഭജനെ പോലുള്ളവര്‍ കോണ്‍ഗ്രസിന് ആവശ്യമാണ്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications