ജനപ്രതിനിധികള്‍ക്കെതിരായ വിചാരണ അനുമതിയില്ലാതെ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി
ദില്ലി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ ഹൈക്കോടതികളുടെ അനുമതിയില്ലാതെ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി. നിര്‍ണായക വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ജനപ്രതിനിധികളുടെ കേസുകള്‍ സ്പെഷ്യല്‍ കോടതിയില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാര്‍ തല്‍സ്ഥാനത്ത് തുടരണമെന്നും, സുപ്രീം കോടതി നിര്‍ദേശം വരുന്നത് വരെ മാറേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. കേസില്‍ നിന്ന് ജഡ്ജിമാരെ മാറ്റണമെന്നുള്ള ഹര്‍ജികള്‍ തള്ളാനുള്ള സ്വാതന്ത്ര്യം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമാര്‍ക്ക് ലഭിക്കും. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോഴുള്ള സുപ്രീം കോടതിയുടെ തീരുമാനം.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
അതേസമയം ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ അയാളുടെ പൂര്‍വകാല ചരിത്രം മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 48 മണിക്കൂറിനകം വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ആര്‍എഫ് നരിമാന്, ബിആര്‍ ഗവായ് എന്നിവരാണ് ഇത്തരമൊരു വിധി പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ മുഴുവന്‍ വിവരങ്ങളും ക്രിമിനല്‍ കേസുകളും വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളെ പിന്നീട് മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്.
2020 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച ഒരു വിധി കോടതിയില്‍ നിന്നുണ്ടായിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഈ വിധി. സ്ഥാനാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലോ അതല്ലെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പോ സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടികളുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും, ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
എല്ലാ റിപ്പോര്‍ട്ടുകളും സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ ഏല്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ ഒരു സ്ഥാനാര്‍ത്ഥിയുടെ എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. അതേസമയം രാഷ്ട്രീയത്തില്‍ ക്രിമിനലുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നുവെന്ന പരാമര്‍ശവും സുപ്രീം കോടതി നടത്തിയിരുന്നു. കഴിഞ്ഞ നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സമയത്തുമായി വന്‍ തോതിലുള്ള വര്‍ധനവാണ് ഉണ്ടായതെന്ന് കോടതി സൂചിപ്പിച്ചു. 2004ല്‍ പാര്‍ലമെന്റിലെ 24 ശതമാനം എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുണാടിയിരുന്നു. 2009ല്‍ അത് 30 ശതമാനമായി. 2014ല്‍ 34, 2019ല്‍ 43 ശതമാനം എന്നിങ്ങനെയാണെന്നും കോടതി പറഞ്ഞു.
Recommended Video
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications