ബെല്‍റ്റിന്റെ പേരില്‍ തര്‍ക്കം: സെയില്‍സ് ബോയ് കൊല്ലപ്പെട്ടു
ചെന്നൈ : ബെല്‍റ്റിന്റെ വിലയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ സെയില്‍സ് ബോയ് കൊല്ലപ്പെട്ടു. ചെന്നൈയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അബ്ദുള്‍ ഗഫൂര്‍ ബെല്‍റ്റുകളും സണ്‍ഗ്ലാസുകളും വില്‍ക്കുന്ന കടയിലെ സെയില്‍സ്മാനായിരുന്നു. അബ്ദുള്‍ ഗഫൂര്‍ കടയില്‍ ഒറ്റക്കുണ്ടായിരുന്ന സമയത്ത് ആരോപണവിധേയരായ മൂന്നു പേരും ബെല്‍റ്റ് വാങ്ങാനായി കടയിലെത്തി. ഒരു ബന്ധുവിന്റെ കല്യാണത്തിനായി ചെന്നൈയിലെത്തിയതായിരുന്നു മൂന്നു പേരും.

ഇവര്‍ തെരഞ്ഞെടുത്ത ബെല്‍റ്റിന്റെ വില 150 രൂപയാണെന്ന് ഗഫൂര്‍ അറിയിച്ചപ്പോള്‍ വില കൂടുതലാണെന്നും തങ്ങള്‍ നൂറ് രൂപ മാത്രമെ തരുകയുള്ളുവെന്നുമായിരുന്നു മൂവര്‍സംഘം.
നൂറ് രൂപ കൊടുത്ത് മൂവര്‍ സംഘം കടവിടാനൊരുങ്ങിയപ്പോള്‍ ഗഫൂര്‍ ഇവരെ തടഞ്ഞു. മുഴുവന്‍ പണം നല്‍കുകയോ ബെല്‍റ്റ് തിരികെ തരുകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഗഫൂറിനെ മര്‍ദിച്ച മൂവര്‍ സംഘം നിലത്ത് തള്ളിയിടുകയായിരുന്നു. ചവിട്ടുപടിയിലെ കോണ്‍ക്രീറ്റില്‍ തലയിടിച്ചു വീണ ഗഫൂര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു












Click it and Unblock the Notifications