കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്,ഗുജറാത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അറബി കടലില്‍ രൂപം കൊണ്ട ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്. ഇന്ത്യയില്‍ ഗുജറാത്തിന്റെ ഭാഗമായ മേഖലകളില്‍ കനത്ത മഴ ഹിക്കയെ തുടര്‍ന്ന് ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. എന്നാല്‍ ഇത് ഒമാന്‍ തീരത്തേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്ന് നിരീക്ഷണ കേന്ദ്രം പറഞ്ഞു. സെപ്റ്റംബര്‍ 25ന് ഹിക്ക ഒമാന്‍ തീരത്തെത്തും. അതേസമയം ചുഴലിക്കാറ്റിന്റെ ദിശ മാറിയെങ്കിലും ഭയപ്പെടേണ്ട അവസ്ഥ മാറിയിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

1

ഗുജറാത്തില്‍ കനത്ത മഴയ്‌ക്കോ അതല്ലെങ്കില്‍ ഇടവിട്ടുള്ള മഴയ്‌ക്കോ ആണ് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദേശീയ കാലാവസ്ഥാ ബ്യൂറോ അറബി കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതായി കണ്ടെത്തിയത്. ഗുജറാത്തിന്റെ ദക്ഷിണപശ്ചിമ മേഖലയായ വെരാവലിലാണ് ഇത് കാണപ്പെട്ടത്. അതേസമയം ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം കൊണ്ട് കറാച്ച് വഴി ഒമാനിലെ മാസിറഹയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം. സെപ്റ്റംബര്‍ 25ന് രാവിലെയോടെ ഇത് കര തൊടും. 24 മണിക്കൂര്‍ നേരത്തെ താണ്ഡവത്തിന് ശേഷം ഹിക്കയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഗുജറാത്ത് തീരത്ത് തല്‍ക്കാലം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗരാഷ്ട്രയിലും കച്ചിലുമാണ് പ്രധാനമായും ഹിക്കയുടെ ഭീഷണി നിലനില്‍ക്കുന്നത്.

അതേസമയം ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവരോട് അടുത്ത 36 മണിക്കൂര്‍ ജാഗ്രതയോടെ ഇരിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ 42 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 9 മണിക്കൂറിനുള്ളിലാണ് അതിശക്തമായ മഴ ലഭിച്ചത്. വഡോദരയില്‍ പത്ത് മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.

ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍

English summary
cyclon hikka to reach oman coast by sept 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X