തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യത. കാലാവസ്ഥാന നിരീക്ഷണ വിഭാഗമാണ് ഇക്കാര്യമറിയിച്ചത്. ശ്രീലങ്കന്‍ തീരത്തോടു ചേര്‍ന്നു തെക്കു പടിഞ്ഞാറായി ന്യൂനമര്‍ദ്ദനം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് കേരള തീരത്തേക്ക് അടുക്കുകയാണെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. ചുഴലിക്കാറ്റോട് കൂടി കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1

കേരളത്തെ കൂടാതെ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം സൂചന നല്‍കി. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. ശക്തമായാ കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തെക്കന്‍ കേരളത്തിലെയും കന്യാകുമാരിയിലേയും മല്‍സ്യബന്ധന തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

2

എന്നാല്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കൂടാതെ തമിഴ്‌നാട്ടിലും ചെന്നൈ അടക്കമുള്ള ചില സ്ഥലങ്ങളിലും ചെറിയ തോതില്‍ മഴ ലഭിക്കും.

English summary
The depression over Southwest Sri Lanka coast moving northwestwards towards Kerala coast. This system is expected to intensify into a deep depression. It may also intensify into a cyclone for a short period of time.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്