ഓഖി ചുഴലിക്കാറ്റ് വായു ശുദ്ധമാക്കി; എന്നാല്‍ മുംബൈ തീരത്ത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: കടുത്ത അന്തരീക്ഷ മലിനീകരണത്താല്‍ പൊറുതിമുട്ടുകയായിരുന്ന മുംബൈയ്ക്ക് ആശ്വാസമായി ഓഖി ചുഴലിക്കാറ്റ്. ദീപാവലിക്കുശേഷം രൂക്ഷമായ അന്തരീക്ഷ മലിനീകരണം ഓഖി ചുഴലിക്കാറ്റോടെ മാറിയെങ്കിലും മുംബൈ തീരങ്ങളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ ജനങ്ങള്‍ക്ക് ദുരിതമായി.

നഗരത്തിലെ ഒരു ബീച്ചിലും പ്രവേശിക്കാനാകാത്തവിധം മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ബീച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തീരത്ത് അടിഞ്ഞതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നതുണ്ട്.

ochki

കടലിന്റെ മധ്യത്തില്‍ ഒഴുകിക്കൊണ്ടിരുന്ന മാലിന്യങ്ങള്‍ വന്‍തിരകളില്‍പ്പെട്ട് തീരത്ത് അടിയുകയായിരുന്നു. ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യക്കൂമ്പാരമുണ്ടായി. മണ്‍സൂണ്‍ മാസങ്ങളില്‍ ആകെയുണ്ടാകുന്ന മാലിന്യത്തേക്കാള്‍ അധികമായിരുന്നു ഓഖി രണ്ടുദിവസംകൊണ്ട് കരയിലെത്തിച്ചത്.

ദുബായില്‍ ആയുധം കൈവശം വച്ചാല്‍ പിഴ 30,000 ദിര്‍ഹം വരെ

ജുഹു, മറൈന്‍ ഡ്രൈവ്, വെര്‍സോവ തുടങ്ങിയ ഒട്ടേറെയാളുകള്‍ എത്തുന്ന ബീച്ചുകളില്‍ മാലിന്യമായി കാലുകുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തീരം വൃത്തിയാക്കുന്നത്. സന്നദ്ധ സംഘടനകളും കോര്‍പറേഷന്‍ അധികൃതരെ സഹായിക്കാന്‍ എത്തി. ദിവസങ്ങളോളം നടത്തുന്ന മാലിന്യ നിര്‍മാര്‍ജനത്തിലൂടെ മാത്രമേ ബീച്ചുകള്‍ പഴയപടി സഞ്ചാരയോഗ്യമാകൂ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Cyclone Ockhi clears Mumbai air but dumps 80,000 kg of trash on beaches

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്