കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൗദ്രഭാവത്തോടെ തിത്‌ലി; താണ്ഡവമാടുമെന്ന് മുന്നറിയിപ്പ്!! പുലര്‍ച്ചെ... കൂട്ടയൊഴിപ്പിക്കല്‍, ജാഗ്രത

Google Oneindia Malayalam News

ദില്ലി: ലുബാന്‍ ചുഴലിക്കാറ്റിന്റെ ഭീതിയായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് വരെ. കേരളതീരത്ത് ആഞ്ഞടിക്കുമെന്ന് ഭയന്ന ലുബാന്‍ പക്ഷേ, ഒമാന്‍ തീരത്തേക്ക് പോയി. തൊട്ടുപിന്നാലെ എത്തിയിരിക്കുന്ന തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്. ലുബാനെക്കാള്‍ തീവ്രത കൂടിയതാണ് തിത്‌ലി.

കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഈ ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചെ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവര്‍ക്ക് വിവിധ സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പലയിടത്തും കൂട്ടമായി ആളുകളെ ഒഴിപ്പിക്കുകയാണ്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് കാലാവസ്ഥാ വിദഗ്ധര്‍ കൈമാറുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് കൂടുതല്‍ ആശങ്ക വിതച്ചിരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിലാണ്. ആന്ധ്രപ്രദേശിലും ഒഡീഷയിലും. ഈ രണ്ട് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നത്. കനത്ത നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാരുകളുടെ നടപടി.

വ്യാഴാഴ്ച പുലര്‍ച്ച 5.30ന്

വ്യാഴാഴ്ച പുലര്‍ച്ച 5.30ന്

വ്യാഴാഴ്ച പുലര്‍ച്ച 5.30ന് തിത്‌ലി ആഞ്ഞടിക്കുമെന്നാണ് കണക്കാക്കുകന്നത്. നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആളുകളെ കൂട്ടമായി ഒഴിപ്പിക്കുന്നത്. ഒഡീഷയിലെ അഞ്ച് തീരദേശ ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. കളക്ടമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 ഹിന്ദിയില്‍ പൂമ്പാറ്റ

ഹിന്ദിയില്‍ പൂമ്പാറ്റ

ഹിന്ദിയില്‍ പൂമ്പാറ്റ എന്നര്‍ഥമാണ് തിത്‌ലിക്ക്. ചുഴലിക്കാറ്റ് അടിക്കുന്നതോടെ വ്യാപകമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രളയസാധ്യതയുമുണ്ട്. അതീവ നാശം വിതയ്ക്കുന്ന ചുഴലിക്കൊടുങ്കാറ്റുകളുടെ ഗണത്തിലാണ് തിത്‌ലിയെ എണ്ണുന്നത്. അഞ്ച് ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ്.

 മല്‍സ്യത്തൊഴിലാളികളോട്

മല്‍സ്യത്തൊഴിലാളികളോട്

ഒഡീഷയിലും ആന്ധ്രയിലും കാറ്റ് ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ ത്വരിതഗതിയിലാക്കിയത്. തെക്കന്‍ ഒഡീഷ, വടക്കന്‍ ആന്ധ്ര എന്നിവിടങ്ങളിലാണ് തിത്‌ലി ആഞ്ഞടിക്കുക. എന്നാല്‍ സമാനമായ ജാഗ്രതാ നിര്‍ദേശം മറ്റു സംസ്ഥാനങ്ങള്‍ക്കും കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 320 കിലോമീറ്റര്‍ വേഗതിയില്‍

320 കിലോമീറ്റര്‍ വേഗതിയില്‍

ഒഡീഷയില്‍ തിത്‌ലി മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതിയില്‍ ആഞ്ഞടിക്കാനാണ് സാധ്യതയ ആന്ധ്രയില്‍ 270 കിലോമീറ്റര്‍ വേഗതയിലും. ഒഡീഷയിലെ ഗോപാല്‍പൂരിലാണ് നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുള്ളത്. ആന്ധ്രയിലെ കലിംഗപട്ടണത്തും. രണ്ടിടത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

 സ്‌കൂളുകള്‍ അടച്ചിട്ടു

സ്‌കൂളുകള്‍ അടച്ചിട്ടു

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജില്ലാ കളക്ടമാര്‍മാരുടെ യോഗം വിളിച്ചു. ഗഞ്ചം, പുരി, ഖുര്‍ദ, കേന്ദ്രപാറ, ജഗത്സിങ് പൂര്‍ ജില്ലാ കളക്ടമാരുടെ യോഗമാണ് വിളിച്ചത്. ജനങ്ങളെ വേഗത്തില്‍ ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉയര്‍ന്ന പ്രദേശത്തേക്ക് ഇവരെ മാറ്റുകയാണ്. ആന്ധ്രയിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കി.

 ഉയരത്തില്‍ തിരമാലകള്‍

ഉയരത്തില്‍ തിരമാലകള്‍

കാറ്റടിച്ചാല്‍ മീറ്ററുകള്‍ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെട്ടേക്കാം. ഒഡീഷ സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായം തേടിയേക്കുമെന്നാണ് വിവരം. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലിക ക്യാമ്പാക്കി മാറ്റാനാണ് നിര്‍ദേശം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒഡീഷയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

 ശക്തമായ കാറ്റും മഴയും തുടങ്ങി

ശക്തമായ കാറ്റും മഴയും തുടങ്ങി

ബുധനാഴ്ച ഒഡീഷയിലെ തീരപ്രദേശങ്ങൡ ശക്തമായ കാറ്റും മഴയുമാണ്. പലയിടത്തും മഴ ശക്തമായിട്ടുണ്ട്. ഇതാണ് ആശങ്ക വര്‍ധിപ്പിച്ചത്. മഴയ്ക്ക് പിന്നാലെ തിത്‌ലിയും എത്തിയേക്കാം എന്നാണ് കരുതുന്നത്. 300 ബോട്ടുകള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രളയസാധ്യത മുന്‍കൂട്ടി കണ്ടാണ് ഈ നീക്കം. 836 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ലുബാന്‍ ഭീഷണി

ലുബാന്‍ ഭീഷണി

ലുബാന്‍ ഭീഷണിയിലായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ കേരളം. എന്നാല്‍ തിത്‌ലിയുടെ ഭീഷണി കേരളത്തിന് ഇല്ല. ഒഡീഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭീഷണി. ലുബാന്‍ ശക്തിപ്പെടാതെ ഒമാന്‍ തീരത്തേക്ക് പോയത് കേരളത്തിന് ആശ്വാസമായി. കേരളം ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

ലുബാനേക്കാള്‍ ശക്തിയേറിയ തിത്‌ലി

ലുബാനേക്കാള്‍ ശക്തിയേറിയ തിത്‌ലി

ചുഴലിക്കാറ്റിന് ലുബാന്‍ എന്ന പേരിട്ടത് ഒമാനായിരുന്നു. കാറ്റുകളുടെ ഗണത്തിലേക്ക് 53ാമതായി ഒമാന്‍ നല്‍കിയ പേരാണിത്. കഴിഞ്ഞ വര്‍ഷാവസാനത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് പോലെ ശക്തിയുള്ള കാറ്റായിരുന്നു ലുബാന്‍. എന്നാല്‍ ലുബാന്‍ ആശങ്ക ഒഴിഞ്ഞിരിക്കെയാണ് പൂമ്പാറ്റ എന്ന പേരില്‍ ലുബാനേക്കാള്‍ ശക്തിയേറിയ തിത്‌ലി വരുന്നത്.

കേരളത്തില്‍ ജാഗ്രത

കേരളത്തില്‍ ജാഗ്രത

കേരളതീരത്ത് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അറബി കടലിന്റെ മധ്യപടിഞ്ഞാറന്‍ തീരങ്ങളിലേക്കു പോകരുത്. ഈ മുന്നറിയിപ്പ് അടുത്ത 24 മണിക്കൂര്‍ ബാധകമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; രണ്ട് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുക്കും!!ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി; രണ്ട് സംസ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുക്കും!!

മുകേഷിന് കഷ്ടകാലം; ചെല്ലുന്നിടത്തെല്ലാം എട്ടിന്റെ പണി!! രക്ഷപ്പെടാന്‍ വഴിയുണ്ട്, പക്ഷേ, ബിജെപി...മുകേഷിന് കഷ്ടകാലം; ചെല്ലുന്നിടത്തെല്ലാം എട്ടിന്റെ പണി!! രക്ഷപ്പെടാന്‍ വഴിയുണ്ട്, പക്ഷേ, ബിജെപി...

മോദിയുടെത് കള്ള വാഗ്ദാനങ്ങള്‍; അന്ന് തട്ടിവിട്ടതെന്ന് ഗഡ്കരി, ഇപ്പോള്‍ ചിരിവരുന്നു... പെട്രോള്‍ 50മോദിയുടെത് കള്ള വാഗ്ദാനങ്ങള്‍; അന്ന് തട്ടിവിട്ടതെന്ന് ഗഡ്കരി, ഇപ്പോള്‍ ചിരിവരുന്നു... പെട്രോള്‍ 50

English summary
Cyclone Titli To Hit Odisha At 5.30 am Tomorrow; Schools, Colleges Shut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X