തമിഴ്‌നാട്ടില്‍ 'നാഡ' വരുന്നു, 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച്ചയോടെ കൊടുങ്കാറ്റ് തമിഴ്നാട് തീരത്തെത്തും ഇതോടെ കൊടുങ്കാറ്റിന് മുന്നോടിയായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.


കാലാവസ്ഥ മുന്നറിയിപ്പ് പുറത്തുവന്നതോടെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി വ്യക്തമാക്കി. തീരപ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി രക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചിലയിടങ്ങളിലും ശക്തമായ മഴ ലഭിക്കും. ചെന്നൈ, പുതുച്ചേരി, വേദാരണ്യം എന്നിവിടങ്ങളിലെ തീരങ്ങളിലാണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളത്.

English summary
Cyclone Warning In Tamil Nadu, Heavy Rain Forecast upto December 2nd.Meterology department also warns fisherman and people who lives in coastal areas.
Please Wait while comments are loading...