പ്രായപൂര്‍ത്തിയാവാത്ത ബാലന്റെ ചുണ്ടില്‍ ഉമ്മ വെച്ചു: ദലൈലാമ വിവാദത്തില്‍, പ്രതിഷേധം
ദില്ലി: തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ വിവാദത്തില്‍. തന്നെ സന്ദര്‍ശിക്കാന്‍ വന്ന കുട്ടിയുടെ ചുണ്ടില്‍ ഉമ്മ വെച്ച സംഭവത്തിലാണ് അദ്ദേഹം വിവാദത്തില്‍ വീണിരിക്കുന്നത്. സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. ദലൈലാമ തന്റെ നാവില്‍ ഉമ്മ വെക്കാന്‍ ഈ കുട്ടിയോട് പറയുന്നുണ്ട്. ഇതിന് പിന്നാലെ കുട്ടിയുടെ ചുണ്ടിലും ദലൈലാമ ചുംബിക്കുന്നുണ്ട്.
ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ദലൈലാമ വിമര്‍ശനം നേരിടുന്നത്. ഈ കുട്ടി ദലൈലാമയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ എത്തിയതാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അദ്ദേഹം വിശദീകരണം നടത്തിയിട്ടില്ല. അതേസമയം ഈ സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തില്‍ വിവരം ലഭിച്ചിട്ടില്ല. എവിടെ വെച്ചാണ് നടന്നതെന്നും അറിയില്ല.

image credit: deepika s rajawat twitter
വീഡിയോയില്‍ ബാലന്‍ ആദ്യം എതിര്‍പ്പറിയിക്കുന്നുണ്ടെന്നും, പിന്നീട് വഴങ്ങുകയായിരുന്നുവെന്നും കാണാം. വീഡിയോയില്‍ നിരവധി പേര്‍ ചിരിക്കുന്നതും കാണാം. ദലൈലാമ ഈ വിഷയത്തില്‍ മാപ്പുപറഞ്ഞാല്‍ മാത്രം മതിയാവില്ലെന്നും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി പേരാണ് വീഡിയോയില്‍ ആളുകള്‍ ചിരിക്കുന്നതിനെ വിമര്‍ശിക്കുന്നത്. അവര്‍ക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്നാണ് ഇവരുടെ വിമര്‍ശനം.
എന്താണ്, ഞാനീ കാണുന്നത്, ഇത് ദലൈലാമ തന്നെയാണോ, അദ്ദേഹത്തെ ശിശുപീഡനത്തിന് അറസ്റ്റ് ചെയ്യണം. തീര്‍ത്തും മോശം എന്നാണ് ജാസ് ഒബ്രോയ് എന്ന യൂസര്‍ കുറിച്ചത്. അതേസമയം സെക്‌സിസ്റ്റ് സമീപനം കൊണ്ട് ഇത് ആദ്യമായിട്ടല്ല ദലൈലാമ വിവാദത്തിലാവുന്നത്. 2019ല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇതുപോലെ വിവാദത്തിലായിരുന്നു. തന്റെ പിന്തുടര്‍ച്ചാവകാശിയായി ഒരു വനിത വരണമെന്നായിരുന്നു ദലൈലാമ പറഞ്ഞു.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
അവര്‍ ഒരുപാട് സുന്ദരിയായിരിക്കണം, ആര്‍ക്കും ആകര്‍ഷണം തോന്നുന്നവരായിരിക്കണമെന്നുമായിരുന്നു ദലൈലാമയുടെ പരാമര്‍ശം. ഇത് ആഗോള തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. വിവാദമായതിന് പിന്നാലെ ദലൈലാമ മാപ്പുപറഞ്ഞിരുന്നു.
കഴിഞ്ഞ മാസം യുഎസ്-മംഗോളിയന്‍ ബാലനെ പത്താമത് റിംപോച്ചെയായി തിരഞ്ഞെടുത്തിരുന്നു. തിബറ്റന്‍ ബുദ്ധിസത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റാങ്കാണിത്. അതേസമയം ഈ നീക്കം ചൈനയെ ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്. ചൈനീസ് സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നവരെ മാത്രമേ ബുദ്ധിസ്റ്റ് നേതാക്കളായി അംഗീകരിക്കൂ എന്നാണ് ചൈനയുടെ നിലപാട്.
തിബറ്റില്‍ വിഭജന ശ്രമങ്ങള്‍ നടത്തുന്ന നേതാവാണ് ദലൈലാമയെന്നാണ് ചൈന ആരോപിക്കുന്നത്. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷനെ ചൈന അംഗീകരിക്കുന്നില്ല. ഒരു ലക്ഷത്തോളം വരുന്ന ടിബറ്റന്‍ ബുദ്ധസന്ന്യാസിമാരാണിത്. ഇവര്‍ ചൈന പേടിച്ച് മുപ്പതോളം രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. ഇന്ത്യ, നേപ്പാള്‍, കാനഡ, യുഎസ് എന്നീ രാജ്യങ്ങള്‍ അതില്‍ വരും.












Click it and Unblock the Notifications