കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേല്‍ജാതിക്കാരന്‍റെ ദേഹത്ത് നിഴല്‍ വീണു, ദളിത് പെണ്‍കുട്ടിയെ സ്ത്രീകള്‍ തല്ലിചതച്ചു

Google Oneindia Malayalam News

ദില്ലി: മേല്‍ജാതിക്കാരന്റെ ദേഹത്ത് നിഴല്‍വീണുവെന്ന് ആരോപിച്ച് ദളിത് പെണ്‍കുട്ടിയ്ക്ക് സ്ത്രീയുടെ ക്രൂരമര്‍ദ്ദനം. ബന്ധുവായ യുവാവിന്റെ ദേഹത്ത് പെണ്‍കുട്ടിയുടെ നിഴല്‍ വീണുവെന്ന് ആരോപിച്ചാണ് മേല്‍ജാതിക്കാരിയായ സ്ത്രീകള്‍ കുട്ടിയെ തല്ലിചതച്ചത്.

ഗ്രാമത്തിലെ പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കുകയായിരുന്നു പെണ്‍കുട്ടി. ഇതനിടെ സമീപത്ത് കൂടി കടന്ന് പോയ പുരാണ്‍ യാദവ് എന്ന യുവാവിന്റെ ദേഹത്ത് പെണ്‍കുട്ടിയുടെ നിഴല്‍ വീണു. തുടര്‍ന്നാണ് യുവാവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ പെണ്‍കുട്ടിയെ പൊതിരെ തല്ലിയത്. ഇനി ടാപ്പില്‍ നിന്നും വെള്ളമെടുക്കാനെത്തിയാല്‍ കൊല്ലുമെന്ന് ഭീ,ണിപ്പെടുത്തുകയും ചെയ്തു.

Rape

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിന് യാദവിനും ബന്ധുക്കള്‍ക്കുമെതിരെ കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനില്‍ എത്തിപ്പെടാന്‍ പോലുമാകാതെ കുട്ടിയുടെ കുടുംബത്തെ യാദവിന്റെ ബന്ധുക്കള്‍ തടഞ്ഞതായും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിന്‍മേല്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Dalit girl beaten up as her shadow falls on high caste muscleman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X