കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയിൽ ദളിതർക്കുനേരെയുണ്ടായ അക്രമത്തിന് ഉത്തരവാദി ബിജെപി; ബിജെപിയെ കടന്നാക്രമിച്ച് ശിവസേന!

Google Oneindia Malayalam News

മുംബൈ: വീണ്ടും ബിജെപിയെ കടന്നാക്രമിച്ച് ശിവസേന. പൂനെയിൽ ദളിതർക്കുനേരെയുണ്ടായ ആക്രമണങ്ങൾക്ക് കാരണം ബിജെപിയാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെയാണ് ബിജെപിയെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 31നാണ് ദലിത്നേതാവ് ജിഗ്‌നേഷ് മേവാനിയും ജെഎൻയു വിദ്യാർഥിനേതാവ് ഉമർ ഖാലിദും പുണെയിൽ കൊരേഗാവ് യുദ്ധത്തിന്‍റെ ഇരുന്നൂറാം വാർഷികത്തിൽപങ്കെടുത്തത്.

ഇവിടെ നട്തതിയ പ്രസംഗമാണ് സംഘർഷത്തിന് കാരണമെന്നായിരുന്നു മറാഠാ പക്ഷം ആരോപിച്ചത്. ഇവർ നൽകിയ പരാചിയിൽ മുംബൈ പോലീസ് ദലിത് സമരനേതാവ് ജിഗ്നേഷ് മേവാനിക്കും ജെഎൻയു വിദ്യാർഥിനേതാവ് ഉമർ ഖാലിദിനുമെതിരെ കേസെടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ശിവസേന ബിജെപിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ഇതിനിടെ, മുംബൈ വിലേപാർലെയിലെ മിതിഭായ് കോളജിൽ സംഘടിപ്പിക്കാനിരുന്ന ഓൾ ഇന്ത്യ സ്റ്റുഡൻസ് സമ്മിറ്റിന് പോലീസ് അനുമതി നിഷേധിച്ചത് വിദ്യാർത്ഥി പ്രതിഷേധത്തിന് കാരണായി.

Shiv Sena

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിലൂടെ ജിഗ്നേഷ് മേവാനി പരിഹസിച്ചിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ മികച്ച അഭിനേതാവ് ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനമെന്നാണ് ട്വീറ്റ്. ദലിത് -മറാത്ത പ്രശ്നം വഷളാക്കിയത് മഹാരാഷ്ട്ര പൊലീസും കേന്ദ്രസർക്കാരുമാണെന്ന് ശിവസേന മുഖപത്രം സാമ്ന വിമർശിച്ചു. പ്രശ്നങ്ങൾ വഴിതിരിച്ചുവിടുന്ന ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന് ക്രമസമാധാനം പരിപാലിക്കാനാകുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

English summary
In 2014, the BJP managed to win 15 of the 29 reserved seats in the 288 member Maharashtra assembly, becoming the party with the highest proportional share of Dalit MLAs in the state. On Wednesday, after protests by Dalits rocked the state following violent clashes in villages around Bhima Koregaon near Pune, many of these BJP legislators preferred to play it safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X